OVS - ArticlesOVS - Latest NewsOVS-Pravasi News

മലേഷ്യയിൽ നവതിയുടെ നിറവിൽ ഓർത്തോഡോസ് സഭ

ക്വലാലംപൂർ: മലങ്കരയിൽ നിന്നുള്ള ആദ്യ വൈദീകൻ Rev. Fr Alexios OIC (പിന്നീട് ബാഹ്യ കേരളത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത H.G Aexios Mar Theodosius) മലേഷ്യയിലെത്തി വിശുദ്ധ കുർബാന ആർപ്പിച്ചതിന്റെ 90-മത് വാർഷികം ക്വലാലംപൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ കാത്തീഡ്രലിൽ വെച്ചു പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാർമീകത്വത്തിലും അഭി. യാക്കോബ് മാർ ഐറേനിയോസ്, അഭി. യൂഹാനോൻ മാർ ഡിയസ്കോറോസ്, അഭി. എബ്രഹാം മാർ എപ്പിഫാനിയോസ്‌ എന്നീ മെത്രാപോലീത്തമാരുടെ സഹാകാർകീകത്വത്തിലും വിപുലമായ ചടങ്ങുകളോടുകൂടെ നടത്തപ്പെട്ടു.

മലേഷ്യ ദിനമായ സെപ്റ്റംബർ 16 ഞായർഴ്ച്ച പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാർമീകത്വത്തിലും മെത്രാപോലീത്തമാരുടെ സഹാകാർമീകത്വത്തിലും കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു. കുർബാനാനന്തരം നടന്ന പൊതുസമ്മേളനത്തിൽ വെച്ച്, മലേഷ്യൻ ഓർത്തഡോക്സ്‌ കമ്മ്യുണിറ്റയ്ക്കും ക്വലാലംപൂർ ദേവാലയത്തിനും നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് ഇടവകയിലെ 80 വയസ്സിനു മുകളിൽ പ്രായമുള്ള തലമുറയെ പരി.കാതോലിക്കാ ബാവാ പൊന്നാടയിട്ട് ആദരിച്ചു. 17-നു തിങ്കഴാഴ്ച്ച പരിശുദ്ധ കാതോലിക്കാ ബാവയും മറ്റു വിശിഷ്ട അതിഥികളും ഇടവകയുടെ കീഴിൽ Banting-ൽ പ്രവർത്തിക്കുന്ന St.Basil Retreat house സന്ദർശിച്ചു.

മലേഷ്യയിൽ എത്തിയ പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും അഭി. മെത്രാപോലീത്താമാർക്കും മറ്റു വിശിഷ്ട അതിഥികൾക്കും ക്വലാലംപൂർ ഇടവക രാജകീയ വരവേൽപ്പാണ് നൽകിയത്. ഇടവകയിൽ വെച്ചു നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാ മലേഷ്യയിലെ വിവിധ മത – സാംസ്കാരിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. Very.Rev Abraham Marett Cor Episcopa, Very.Rev P C Philip Cor Episcopa, Very.Rev John Thachamperil Cor Episcopa, Rev Fr. Varghese Valayil, Rev Fr. Aswin Fernandis, Rev. Dn Jerin George, ബഥനി ആശ്രമത്തിൽ നിന്ന് Rev.Fr Mathai OIC എന്നിവർ നവതി ആഘോഷങ്ങളിൽ പങ്കാളികളായി.

ക്വലാലംപൂർ ഇടവക വികാരി Very Rev.Philip Thomas Cor Episcopa, സഹവികാരി Rev.Fr V.M Jejis, സഭ മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് ജോർജ് മലേഷ്യ, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

ഓർത്തഡോൿസ് വിശ്വാസം മുറുകെപ്പിടിച്ച് നീണ്ട 90 വർഷങ്ങൾ

മലയായിലേക്ക് ആദ്യമായി സുറിയാനി ക്രിസ്ത്യാനി കുടിയേറ്റം നടക്കുന്നത് 1918 ൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണം നടന്നിരുന്ന ഇന്ത്യയിൽ നിന്നും ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയ കൂട്ടത്തിൽ ഇന്ത്യൻ മഹാസമുദ്രം കടന്ന് മലയാളി സമൂഹവും സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും കുടിയേറി പാർത്തു. റബ്ബർ എസ്റ്റേറ്റുകളിലും,മൈനുകളിലും, പ്ലാന്റേഷനുകളിലും അവർ തൊഴിൽ കണ്ടെത്തി.

1920-കളുടെ അവസാനം ക്വലാലംപൂർ ഭാഗത്തുണ്ടായിരുന്ന ഓർത്തഡോക്സ്‌ ക്രിസ്ത്യൻ യുവതിയുവാക്കൾ ക്വലാലംപൂർ YMCA-ൽ ഒത്തുചേരുകയും, കാലക്രമേണ ആ സംഘം Syrian Christian Union എന്ന പേരിൽ ഔദ്യോഗികമായി ഒരു സംഘടന രജിസ്റ്റർ ചെയ്യുകയും ചെയ്തു. 1928-ൽ മലങ്കരയിലെ നിന്നു ഒരു വൈദീകനെ മലയായിലേക്ക് ക്ഷണിക്കുകയും, ബഥനിയുടെ Rev.Fr Alexios O.I.C ക്ഷണം സ്വീകരിച്ച് എത്തി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

1945 -ൽ അവസാനിച്ച രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മലയായിൽ വ്യാപാര,തൊഴിൽ അവസരങ്ങൾ വർധിക്കുകയും കൂടുതൽ മലയാളി ക്രിസ്ത്യാനികൾ ഇവിടേക്ക് കുടിയേറി പാർക്കുകയും ചെയ്തു. 1949-ൽ ഇവിടുള്ള ഓർത്തഡോക്സ്‌ സമുദായത്തിന്റെ ശിസ്രൂഷ വേലക്കായി മലങ്കര സഭ Rev. Fr P.K Abraham എന്ന വൈദീകനെ ഇവിടേക്ക് നിയോഗിച്ച്‌ അയച്ചു. അദ്ദേഹത്തിന്റ ആത്മീയ അധികാരത്തിൻ കീഴിൽ സമുദായം അഭിവൃത്തപ്പെടുകയും, സ്വന്തമായി ഒരു ആരാധനാലയം എന്ന ആവശ്യം ഉടലെടുക്കുകയും ചെയ്തു. സമുദായത്തിന്റെ അഭ്യർഥന പ്രകാരം, മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിന്റെ ഹൃദയഭാഗത്ത് ഒരു ദേവാലയം പണിയുവാനുള്ള സ്ഥലം അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഇഷ്ടദാനമായി എഴുതി നൽകി. Rev. Fr P.K Abraham നു പിന്നാലെ വന്ന വൈദീകരും മുൻഗാമിയുടെ പ്രയത്നങ്ങൾ പിന്തുടർന്നത് കാരണം 1956 -ഓടെ ദേവാലയ നിർമാണം പൂർത്തിയാക്കുവാൻ സമുദായത്തിന് കഴിഞ്ഞു. 1956 April 6-നു പുതിയ ദേവാലയത്തിൽ ആദ്യ ബലി അർപ്പിച്ചു. 1958 April 8-നു, H.G Mathews Mar Athanasius (വട്ടക്കുന്നേൽ ബാവ) വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ ഈ ദേവാലയം കൂദാശ ചെയ്തു. ഇന്ത്യയ്ക്ക് വെളിയിൽ പണികഴിച്ച മലങ്കര സഭയുടെ ആദ്യ ദേവാലയമാണിത്.

1960-കളിൽ മൂന്നു വൈദീകർ സേവനം അനുഷ്ഠിക്കാത്തക്കവണ്ണമുള്ള അംഗസംഘ്യ ഈ ദേവാലയത്തിനുണ്ടായിരുന്നു. 1965-ൽ മലേഷ്യയിൽ നിന്നു സിംഗപ്പൂർ വിഭജിച്ചതിനു ശേഷം ഇന്നോളം രണ്ടു വൈദീകർ ഇടവകയിൽ സേവനമനുഷ്ഠിച്ചു വരുന്നു. 1968 മേയ് മാസത്തിൽ എത്യോപ്യൻ ചക്രവർത്തിയും ഓർത്തഡോക്സ്‌ സഭ അംഗവുമായ ഹെയ്‌ലി സെലസ്സിക്ക് ഇടവകയിൽ വരവേൽപ്പ് നല്കുകയും അദ്ദേഹത്തിനൊടുള്ള ബഹുമാനാർത്ഥം ഇടവകയോട് ചേർന്നുള്ള മന്ദിരത്തിന് “Haile Selassie Hall” എന്നു നാമകരണം നൽകുകയും ചെയ്തു.

1984 -ൽ Rev. Fr Philip Thomas ലൂടെ മലേഷ്യൻ പൗരത്വമുള്ള ആദ്യ വൈദീകനെ മലങ്കര സഭയ്ക്ക് ലഭിച്ചു. പിന്നീട് 1987-ൽ Rev.Fr Abraham Oommen ഈ ഇടവകയിൽ നിന്നു വൈദീകനായി. അദ്ദേഹം പിന്നീട് H.G Abraham Mar Epiphanios മെത്രാപോലീത്തയായി മലങ്കര സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപനായി സേവനമനുഷ്ഠിച്ചു വരുന്നു. 200 കുടുംബങ്ങൾ ഇന്ന് ഇടവകയോട് ചേർന്നു ആത്മീയ ജീവിതം നയിക്കുന്നു. മലേഷ്യൻ സംസ്കാരം ഈ തലമുറയിൽ കടന്നു കൂടിയിട്ടുണ്ടെങ്കിലും, പൂർവ്വപിതാക്കന്മാരുടെ വിശ്വാസവും പൈതൃകവും അതേ രീതിയിൽ കാത്തു സൂക്ഷിക്കുന്ന ഒരു തലമുറയുടെ കണ്ണികൾ ഇപ്പോഴും ഈ ഇടവകയിൽ അവശേഷിക്കുന്നു. അവർ അനേകം വെല്ലുവിളികൾക്കിടയിലൂടെ ഓർത്തോഡോക് വിശ്വാസം വരും തലമുറയിലേക്ക് പകർന്നു നൽകുക എന്ന സുപ്രധാന ധൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുന്നു എന്നത് മലങ്കര സഭയ്ക്ക് ആകമാനം അഭിമാനം നൽകുന്ന കാര്യമാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

വെരി.റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ: ദക്ഷിണേഷ്യൻ മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാനം