OVS-Kerala News

സുറിയാനി മലങ്കര സഭകളുടെ പാശ്ചാത്യ റീത്തുകളെകുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു

കോട്ടയം: സുറിയാനി – മലങ്കര ഓർത്തഡോക്സ് സഭകളുടെ പാശ്ചാത്യ റീത്തുകളെകുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ ഭാഗം Western Rites of Syriac Malankara Orthodox Churches എന്ന പേരിൽ പുസ്തകമായി മലങ്കര സഭയുടെ എക്യൂമിനിക്കൽ റിലേഷൻ ഡിപ്പാർട്ട്മെന്റ് ntae സഹകരണത്തോടെ OCP- MARP പ്രസിദ്ധീകരിച്ചു. സത്യവിശ്വാസം സ്വീകരിച്ച് ഓർത്തഡോക്സ് സഭയിലേക്ക് ചേർന്ന പാശ്ചാത്യ റീത്തുകളെകുറിച്ചും അൽവറിയോസ് മാർ യൂലിയോസ്, റെനി വിലാത്തി മാർ തിമോത്തിയോസ് എന്നിവരെ കുറിച്ചുമുള്ള വിപുലവും ആധികരികവുംമായ വിവരണങ്ങളും പുതിയ അറിവുകളുമാണ് വായനക്കാർക്ക് ഈ പുസ്തകം സമ്മാനിക്കുക.

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളോവാസ് മെത്രാപ്പോലീത്താ വന്ദ്യ. കുര്യാക്കോസ് മൂലയിൽ കോർഎപ്പിസ്‌കോപ്പക്ക് പുസ്തകം കൈമാറി പ്രകാശനകർമ്മം നിർവ്വഹിച്ചു. OCP സെക്രട്ടറി ശ്രീ. ജോർജ് അലക്സാണ്ടറും OCP – MARPന്റെ ചീഫ് റീസർച്ച് ഓഫീസറും അദ്ധ്യക്ഷനുമായ ഡോ. അജേഷ് ടി. ഫിലിപ്പും ചേർന്നാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ചർച്ച് റീസേർച്ച് ആൻഡ് സ്റ്റഡീസിന്റെ കീഴിൽ രൂപം കൊടുത്തിരിക്കുന്ന സെന്റർ ഫോർ ഓർത്തഡോക്സ് സ്റ്റഡിസ്ന്റെ മേൽനോട്ടത്തിലുള്ള മെത്രാപ്പോലീത്തൻ അൽവറിയോസ് യൂലിയോസ് റീസേർച്ച് പ്രോജക്ട്ടിന്റെ (MARP) ഭാഗമായി 2009 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നടത്തിയിരിക്കുന്ന ഗവേഷണമാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഗവേഷണത്തിലൂടെ പരിശുദ്ധ അൽവാറീസ് തിരുമേനിയാലും മറ്റും മലങ്കര സഭയോട് ചേർത്ത് നിർത്തിയ പല സമൂഹങ്ങളെയും പള്ളികളെയും കണ്ടുപിടിക്കുവാൻ OCP-MARP നു സാധിച്ചിട്ടുണ്ട്. മലങ്കരസഭയ്ക്ക് ശ്രീലങ്ക ഉൾപ്പടെ 52 നു മുകളിൽ പള്ളികൾ ഉണ്ടായിരുന്നതും അതിൽ Alvarez തിരുമേനിയുടെ ഭദ്രാസന പള്ളി ഉൾപ്പെടെ കണ്ടുപിടിക്കുവാൻ OCP-MARP ന്‌ സാധിച്ചു. മലങ്കര സഭയുടെ ബന്ധങ്ങൾ, പല historic documents, മുതലായവ കണ്ടുപിടിക്കാൻ സാധിച്ചു. ഇവയെപ്പറ്റി യും മലങ്കര സഭാചരിത്രത്തിൽ കാണാതെപോയ പല അധ്യായങ്ങളെ കുറിച്ചും ഈ ഗ്രന്ഥത്തിൽ ഒരു തുടക്കമെന്നോണം പ്രതിപാദിക്കുന്നു. അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ജെറുസലേം പട്രിയർകേറ്, റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഹോളി ട്രിനിറ്റി സെമിനാരി, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ കമ്മ്യൂണിറ്റി ഉൾപ്പെടെ ഈ ഗ്രന്ഥത്തെപ്പറ്റി പ്രതിപാദിക്കുന്നത് വളരെ ശ്രദ്ധേയമാണ്

സുറിയാനി – മലങ്കര ഓർത്തഡോക്സ് സഭകളുടെ പാശ്ചാത്യ റീത്തുകളുടെ സംരക്ഷണം അനിവാര്യതയാണ് എന്നു മെത്രാപ്പോലീത്താ പറഞ്ഞു. ഓർത്തഡോക്സ് സഭകളുടെ ഐക്യം കാലഘട്ടങ്ങളുടെ ആവശ്യമാണ് എന്ന് കുര്യാക്കോസ് മൂലയിൽ കോർഎപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി. കോട്ടയം പഴയ സെമിനാരി സോഫിയ സെന്ററിൽ നടന്ന ചടങ്ങിൽ പോൾ മണലിൽ, കെ.സി. ജേക്കബ് (OCP chairman) തുടങ്ങിയവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ആമസോൺ, ലുലു, Walmart ഉൾപ്പെടെ ഉള്ള പ്രമുഖ ഓൺലൈൻ സൈറ്റുകളിൽ നിന്നും ബുക്ക് രൂപേണയും ഇ-ബുക്ക് രൂപേണയും വാങ്ങിക്കാവുന്നതാണ് കൂടാതെ മലങ്കര സഭയുടെ mosc ഔട്ട്‌ലെറ്റുകൾ വഴിയും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് www.theorthodoxchurch.info/alvares
Email: ocpmarpwro@gmail.com