“ഓ.വി.എസ് 2017” പുരസ്കാര സമര്‍പ്പണം മാര്‍ച്ച് 3ന് കോട്ടയത്ത്
ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ 2017’ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് മൂന്നിന് വൈകീട്ട് 3 മണിക്ക് കോട്ടയം സോഫിയ സെന്‍ററില്‍ നടക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.പരിശുദ്ധ കാതോലിക്ക ബാവ ഫാ.കെ.പി ഐസക്കിന് പുരസ്കാരം സമ്മാനിക്കും.10,001/-രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ലിജോ പാത്തിക്കല്‍ സ്വാഗതം ആശംസിക്കും.സഭ മാനേജിംഗ് കമ്മിറ്റി അംഗം എ.കെ ജോസഫിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സഭ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് എം കുര്യാക്കോസ് ഓ.വി.എസിനെക്കുറിച്ചും പുരസ്കാര ജേതാവിനെക്കുറിച്ചും വിവരിക്കും.
തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ.യാക്കോബ് തോമസ്,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജിജു പി വര്‍ഗീസ്,അജു എബ്രഹാം മാത്യു,മുന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗം കുര്യന്‍ സി ഐസക്ക് , അഡ്വ.സജി ജെ ഇട്ടന്‍,യുവജന പ്രസ്ഥാനം കേന്ദ്ര പത്രാധിപ സമിതി അംഗം അബി എബ്രഹാം കോശി ആശംസകള്‍ അറിയിക്കും.തുടര്‍ന്ന് ഫാ.കെ പി ഐസക്ക് മറുപടി പ്രസംഗം നടത്തും.ഷാജു വി ചെറിയാന്‍ കൃതജ്ഞത അറിയിക്കും.സുമോദ് മാമ്മൂട്ടില്‍ തോമസ്,എ കെ ജോസഫ്,ഷാജു വി ചെറിയാന്‍ നേതൃത്വം നല്‍കും.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം 2017 – ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക്