OVS - Latest News

ഭീമമായ നികുതി ചുമത്തല്‍ : യേശുവിന്റെ കബറിടപ്പള്ളി പൂട്ടി പ്രതിഷേധം

ജറുസലേം : നികുതി തർക്കത്തെ തുടർന്ന് യേശുക്രിസ്തുവിന്റെ ജറുസലേമിലെ കബറിടപ്പള്ളി പൂട്ടി. ക്രിസ്ത്യൻ മതവിശ്വാസികൾ പുണ്യസ്ഥാനമായി കരുതുന്ന കബറിടത്തിലെ പള്ളിയാണ് പൂട്ടിയത്. ക്രിസ്തുവിനെ കുരിശിലേറ്റിയശേഷം സംസ്കരിച്ചതും ഉയിർത്തെഴുന്നേറ്റതും ഇവിടെയാണെന്നാണ് ക്രിസ്തുമതവിശ്വാസം. ഇസ്രയേൽ സർക്കാരിന്റെ വസ്തുനികുതിയിൽ പ്രതിഷേധിച്ച് മതനേതാക്കൾ മുന്നറിയിപ്പില്ലാതെ ഞായറാഴ്ച പള്ളി പൂട്ടുകയായിരുന്നു. എത്ര ദിവസത്തേക്ക് പള്ളി അടച്ചിടുമെന്ന് വ്യക്തമല്ല.

പ്രതിഷേധസൂചകമായി പള്ളി അടച്ചിടുകയാണെന്ന് മതമേലധ്യക്ഷർ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കാത്തലിക്, അർമേനിയൻ, ഗ്രീക്ക് ഓർത്തഡോക്സ് സഭാനേതാക്കളാണ് പ്രസ്താവനയിറക്കിയത്. ജറുസലേമിലെ ക്രിസ്തുമതത്തിന്റെ അടിത്തറ തകർക്കാനാണ് നികുതിവ്യവസ്ഥ ലക്ഷ്യമിടുന്നത്. പള്ളിയുടെ സ്ഥലത്തിന് വസ്തുനികുതി ചുമത്താൻ ഇസ്രയേൽ സർക്കാർ ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു. ആരാധനയും മതപഠനവും നടത്തുന്ന ഇടങ്ങളെമാത്രമേ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളൂ. പള്ളി പൂട്ടിയതിനെ തുടർന്ന് തീർഥാടകരും വിനോദസഞ്ചാരികളുമടക്കം നിരവധി പേർ മടങ്ങി.

ആരാധനാലയങ്ങളെ നികുതിപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ജറുസലേം മേയർ നിർ ബർകത് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്കും മറ്റ് കച്ചവടസ്ഥാപനങ്ങൾക്കും ഈടാക്കുന്നതുപോലെ ആരാധനാലയങ്ങൾക്ക് നികുതി ഈടാക്കരുതെന്ന് ബർകത് പറഞ്ഞു.

യേശുവിന്‍റെ കല്ലറയുടെ താക്കോല്‍ക്കൂട്ടം സൂക്ഷിക്കാന്‍ ഭാഗ്യം ലഭിച്ച മുസ്ലിം കുടുംബം 

യേശുവിന്‍റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചു ഗവേഷകര്‍

ക്രിസ്തുവിന്‍റെ കല്ലറ തുറന്ന സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതം ? വീഡിയോ കാണാം !

ക്രിസ്തുവിന്‍റെ കല്ലറയില്‍ ക്രൂശിതരൂപം കണ്ടെത്തി ; ഗവേഷണ ഫലങ്ങള്‍ പുറത്ത്