OVS - Latest NewsOVS-Kerala News

കാതോലിക്കാ ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ഭദ്രാസനം

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ  കാതോലിക്കാ ദിനാഘോഷവും കോട്ടയം ഭദ്രാസന തല  കുടുംബ സംഗമ റാലിയും മാർച്ച് 18 ഞായറാഴ്ച്ച പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ   പുതുപ്പള്ളി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.വൈകീട്ട് 3 മണിക്ക്  നിലയ്ക്കല്‍  പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന കാതോലിക്കാ ദിന കുടുംബ സംഗമ റാലി    തുടർന്നു പുതുപ്പള്ളി പള്ളിയിലെ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ നഗറില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. റവ.മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ പ്രഭാഷണം നടത്തും.മെത്രാപ്പോലീത്തമാര്‍,സഭാ സ്ഥാനികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി,കെ കുറിയാക്കോസ്,പുതുപ്പള്ളി പള്ളി വികാരി ഫാ.കുര്യന്‍ തോമസ്‌ ,വൈദീകരും,അല്‍മായരും അടങ്ങുന്ന 101 അംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി   പ്രവര്‍ത്തിച്ചുവരുന്നു.