OVS-Kerala News

സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ കൊല്ലം ഭദ്രാസന അധ്യാപക സംഗമവും പരിശീലന ക്ലാസും

ശൂരനാട് : ഓർത്തഡോൿസ് സൺഡേ സ്കൂൾ അസോസിയേഷൻ കൊല്ലം  ഭദ്രാസനത്തിന്‍റെ അധ്യാപക പരിശീലന ക്ലാസും അധ്യാപക സംഗമവും ഒക്ടോബർ 10,11 തീയതികളിലായി പോരുവഴി മാർ ബസ്സേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക് സ്  പള്ളിയിൽ നടത്തപ്പെടുന്നു.

കൊല്ലം,കല്ലട,കുണ്ടറ,നല്ലില,പുത്തൂർ, തലവൂർ എന്നി മേഖലകളിലെ 65 പള്ളികളിൽ നിന്നുള്ള 600 അധ്യാപകർക്കായിട്ടാണ് ക്ലാസ്സ്. പത്തിന് രാവിലെ പത്തു മണിക്ക് കൊല്ലം ഭദ്രാസനാധിപൻ  അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപോലിത്ത ഉദ്ഘാടനം  നിർവഹിക്കും. സൺഡേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പി.ടി. ഷാജൻ അദ്ധ്യക്ഷത  വഹിക്കും. ഫാ. ഡോ. ഒ. തോമസ് അദ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് ഫാ. പി.ജെയിംസ്,ഫാ.ജോൺ. ടി. വര്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ചർച്ചാ ക്ലാസ്.

പതിനൊന്നാം തിയതി രാവിലെ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പത്തു മണിക്ക് ഫാ. തോമസ് വര്ഗീസ് അമയിൽ ക്ലാസ് നയിക്കും. ഉച്ചക്ക് രണ്ടിന് വെരി.റവ. പി.യു.കുരിയാക്കോസ് കോർഎപ്പിസ്‌കോപ്പ ക്ലാസ് നയിക്കും. ഗാന പരിശീലനത്തിന് ജോൺസൻ
കല്ലട, ജെയ്സൺ തോമസ് ,എന്നിവർ നേതൃത്വം നൽകും. വൈകിട്ട് നാലിന് സമാപന സന്ദേശവും സർട്ടിഫിക്കറ്റ് വിതരണവും ഇടവക മെത്രാപോലിത്ത നിർവഹിക്കും