OVS - Latest NewsOVS-Kerala News

ആരോപണം അടിസ്ഥാന രഹിതം : ഒാര്‍ത്തഡോക്സ് സഭ

ചെറായി: സെന്‍റ് മേരീസ് പള്ളി യാക്കോബായ വിഭാഗത്തിന്‍റെ അധികാരത്തിലാണെന്നും യാക്കോബായ വിഭാഗത്തെ തടഞ്ഞുെവെന്നും പത്രങ്ങളില്‍ വന്ന പ്രസ്താവന വാസ്തവത്തിന് നിരക്കുന്നതല്ലെന്ന് കൊച്ചി ഭദ്രാസന സെക്രട്ടറി പി.എെ. വര്‍ഗ്ഗീസ്. ശ്രീ. അജിമോന്‍ പി. വര്‍ഗ്ഗീസ് 1934-ലെ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമെന്ന നിലയില്‍ നിലവിലുണ്ടായിരുന്ന കൈക്കാരന്‍റെ അനാരോഗ്യത്തെതുടര്‍ന്ന് താല്ക്കാലികമായി ഇടക്കാല ഉത്തരവില്‍ നിയമിതാനായി. എന്നാല്‍ അപ്പീല്‍ തീര്‍പ്പായതിന് ശേഷവും താന്‍ തന്നെയാണ് കൈസ്ഥാനി എന്ന നിലയില്‍ യാക്കോബായ സഭയുടെ 2002 -ലെ ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കുകയും, താക്കോല്‍ കൈവശം വെച്ചിരിക്കുകയുമാണ്. ഇതിനെതിരെ റസീവര്‍ പെറ്റീഷന്‍ ബഹുകോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഉള്‍പ്പെടെയാണ് അനധികൃതമായി പള്ളിയുടെ പേരില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇദ്ദേഹം ഒന്നാം പ്രതിയായി ക്രിമിനല്‍ കേസ് കോടതിയില്‍ നിലവിലുണ്ടന്നതാണ് യാഥാര്‍ത്ഥ്യം എന്ന് ഫാ. വര്‍ഗ്ഗീസ് അറിയിച്ചു