OVS - ArticlesOVS - Latest News

1934ലെ ഭരണഘടന, മറികടക്കാൻ ആവാത്ത വൻമതിൽ

സമുദായ കേസുകൾ പലതു കഴിഞ്ഞു. പക്ഷെ അവിടെ എല്ലാം മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഭരണഘടന അതിന്റെ അതുല്യതയും അന്യൂനതയും ശക്തമായി പ്രഖ്യാപിച്ചു ജൈത്രയാത്ര തുടരുന്നു. ആർക്കും മറികടക്കാൻ കഴിയാത്ത വിധം അതിന്റെ കൊമ്പു ഉയർന്നുകൊണ്ടേ ഇരിക്കുന്നു. ശത്രുക്കൾക്കു കയറുവാൻ കഴിയാത്ത ബാലികേറാ മലയായി അതു ഉയർന്നു നിൽക്കുന്നു. അതിന്റെ കൊമ്പു ഒടിക്കാൻ ആരാലും സാധിക്കാതെ വന്നിരിക്കുന്നു.

1934ൽ ആണ് ഈ അതുല്യ ഭരണഘടന നിലവിൽ വന്നത്. എന്നാൽ അതിനും മുൻപ് ഓർത്തഡോക്സ്‌ സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനി അതിന്റെ കരട് രൂപം എഴുതി തയ്യാറാക്കിയിരുന്നു. ആ പുണ്ണ്യവാന്റെ പ്രാർത്ഥനയും ദീർഘദർശനവും എല്ലാം അതിൽ വ്യക്തമായി സമുന്നയ്ക്ക്പ്പെട്ടിരിക്കുന്നു. അദ്ദേഹം തന്റെ ജീവിതത്തിൽ എത്രമാത്രം പീഡനം സഹിച്ചുവോ, അതു എന്തുകൊണ്ട് സംഭവിച്ചു, ആരാലും ചോദ്യം ചെയ്യാൻ പാടില്ലാത്ത വിധം ഒരു സ്വതന്ത്ര സഭയുടെ ഘടന എന്താണ് എന്ന് പ്രാർഥനപൂർവം ചിന്തിച്ചാണ് ഈ ഭരണഘടന പരി.വട്ടശേരിൽ തിരുമേനി തയ്യാറാക്കിയത്. താൻ അനുഭവിച്ച വേദന, പീഡനം, അവഗണന,അടിമത്വം ഇതൊന്നും വരും തലമുറ അനുഭവിക്കേണ്ടി വരരുത് എന്ന നിശ്ചയദാർഢ്യവും പ്രാർത്ഥനയും ആണ് ഈ ഭരണഘടക്കു പിന്നിൽ ഉണ്ടായിരുന്നത്.

ഒരാൾ ഒരു പുസ്തകം അല്ലങ്കിൽ ഒരു നിയമാവലി തയ്യാറാക്കുമ്പോൾ ,സമകാലീന സംഭവങ്ങളും, ഭൂതകാല സംഭവങ്ങളും ആയിരിക്കും അതിന്റെ അടിസ്ഥാനമായി എടുക്കുക.എന്നാൽ ഇവിടെ വരാനുള്ള സംഭവങ്ങളെയും ഭാവികാലത്തെയും, ഈ സഭ അഭിമുഖീകരിക്കാൻ ഇരിക്കുന്ന സംഭവങ്ങളേയും മുൻകൂട്ടി കണ്ടുകൊണ്ടുകൂടിയാണ് ഈ ഭരണഘടന ആ പിതാവ് തയ്യാറാക്കിയത്. ഇതിനെയൊക്കെയല്ലേ ഈ ദീർഘദർശനം, പ്രവചനം  എന്നൊക്കെ നാം പറയുന്നത് ?

യാക്കോബായക്കാർ ആരോടാണ് യുദ്ധം ചെയ്തത് ?അവർ ആരോടാണ് കേസ് പറഞ്ഞതു ?അവർ ആരെ ആണ് ഇല്ലാതാക്കാൻ നോക്കിയത് ?എല്ലാറ്റിലും ഉപരി അവർ ആരെയാണ് ഭയപ്പെടുന്നത് ? ആരാണ് അവരുടെ ഉറക്കം കെടുത്തുന്നത് ? ആരെയാണ്, ആരോടാണെന്നു ചോദിക്കുന്നതിനെക്കാൾ നല്ലതു എന്തിനെയാണ് ,എന്തിനോടാണ് എന്നു ചോദിക്കുന്നതാണ്.  ഉത്തരം ഒന്നേ ഉള്ളു.

“1934ലെ ഭരണഘടന”

ഏതാണ്ട് 1940 മുതൽ എങ്കിലും ഈ ഭരണഘടക്ക്‌ എതിരെ യുള്ള യുദ്ധം അവർ ആരംഭിച്ചു. ഇപ്പോൾ 78 വർഷം ആയിരിക്കുന്നു. അതിഭയങ്കരം ആയി തോന്നുന്നില്ലേ ? ലോകചരിത്രത്തിൽ പോലും കാണില്ല ഇതിനു സമാനമായ ഒരു കാര്യം. ഏതാണ്ട് 78 വർഷമായി ലോകത്തിലെ അത്ര വലുതൊന്നും അല്ലാത്ത ഒരു സഭയുടെ ഒരു “കൈപുസ്തക”ത്തിനു എതിരെ ഒരു വിഘടിത സംഘം ഒളിഞ്ഞും തെളിഞ്ഞും പോരാടികൊണ്ടിരിക്കുന്നു, എന്നിട്ടോ? ഫലം ശൂന്യം !

1958,1995,2002,2017,2018,2019 ഈ വർഷങ്ങളിൽ എല്ലാം ഇന്ത്യൻ സുപ്രീം കോടതി 1934ലെ ഭരണഘടയുടെ അസ്തിത്വത്തെ അരക്കിട്ടു ഉറപ്പിച്ചു വിധി പറഞ്ഞു. പല കോടതികളിൽ ആയി നൂറു കണക്കിന് വക്കീലന്മാർ ഈ 78 വർഷമായി, ഈ ഭരണഘടക്ക്‌ എതിരെ ശക്തമായി വാദാടി,വാക്കാടി, ക്ഷീണിച്ചത് അല്ലാതെ ഇതിനെ മറികടന്നുപോകാൻ ആർക്കും സാധിച്ചില്ല. തലനാരിഴയ്ക്ക് പോലും വാക്കു വാക്കായി, വാക്ക്യം വാക്യമായി,വാചകം വാചകമായി വലിച്ചുകീറി പരിശോധിച്ചു നോക്കി. “കൈപുസ്തകം, കൊച്ചുപുസ്തകം, ടോയ്‌ലറ്റ് പേപ്പർ, രജിസ്‌ട്രേഷൻ പോലും ഇല്ലാത്തതു” എന്നൊക്കെയുള്ള ധാരാളം പദപ്രയോഗങ്ങളും ഈ ഭരണഘടക്ക്‌ യാക്കോബായ വിഭാഗം ചാർത്തി കൊടുത്തു. ഇതിനെ ഒന്നു മറികടക്കാൻ കോടിക്കണക്കിനു രൂപ ചിലവാക്കി. ഡൽഹിയിൽ പോയി ആയിരക്കണക്കിന് ദിവസങ്ങൾ തമ്പടിച്ചു ഉണ്ടുറങ്ങി. രാഷ്ട്രീയക്കാരെയും മതപ്രമുഖരെയും വിളിച്ചുവരുത്തി സൽക്കരിച്ചു. കള്ളകല്പനകൾ എഴുതി പള്ളികൾക്ക് അയച്ചു.കല്ലേ പിളർക്കുന്ന മുടക്കുകളും ശാപങ്ങളും കൊണ്ട് മലങ്കരയെ പൊറുതിമുട്ടിച്ചു. നടുറോഡിൽ പരസ്യമായി പായ വിരിച്ചു ഉപവാസങ്ങൾ നടത്തി.പള്ളികൾ തോറും പ്രാർഥനയൻജങ്ങൾ നടത്തി.വിദേശത്തു നിന്നും കുപ്പായമിട്ട ചെറുതും വലുതുമായ അറബി വംശജരെ നിരനിരയായി ഇറക്കുമതി ചെയ്തു. പരസ്യമായി കീറി കാറ്റിൽ പറത്തി. സംഘംചേർന്നു റോഡിലിട്ടു കത്തിച്ചു. അതിന് ബദൽ ആയി വേറെ ഭരണഘടന ഉണ്ടാക്കി. ബദൽ കാതോലിക്കയെ വരെ ഉണ്ടാക്കി. അനുസരിക്കുന്നു എന്നു കോടതിയിൽ എഴുതികൊടുത്തു വഞ്ചിച്ചു. എന്നിട്ടോ ? എന്നിട്ട് എന്തു പറ്റി ? 1934ലെ ഭരണഘടയെ മറികടക്കാൻ അമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്ന ഒരുത്തനും സാധിച്ചില്ല. ഇനി സാധിക്കുകയും ഇല്ല. 2017 ജൂലൈ മൂന്നോട് കൂടി ബഹു.സുപ്രീം കോടതി അവരുടെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു.

നോക്കുക, ലോകത്തിലെ ഒരു നിയമസംഹിതക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. 78ളം വർഷങ്ങൾ ആയി നിരന്തരം ചോദ്യം ചെയ്യപ്പെടുക. എന്നിട്ടും 1934 ലെ ഭരണഘടന  തല ഉയർത്തി തന്നെ നിൽക്കുന്നു. ആർക്കും തോൽപ്പിക്കാൻ ആവാതെ. തല്ലി കെടുത്തുംതോറും ആളി കത്തുന്ന അഗ്നിയായി അതു രൂപം പ്രാപിക്കുന്നു. ആർക്കും മറികടക്കാൻ ആവാതെ. എന്നാൽ അതു അനുസരിക്കുന്നവരെ പരിരക്ഷിച്ചുകൊണ്ടു തന്നെ.. എന്താണ് ഇതിനു കാരണം? എന്താണ് 1934 ലെ ഭരണഘടനയുടെ അമൂല്യത? എന്താണ് 1934ലെ ഭരണഘടയുടെ അതുല്യത? എന്തുകൊണ്ടാണ് അതു സാത്താന്റെശക്തികൾക്ക് വഴിപ്പെടാത്തത്? എന്തുകൊണ്ടാണ് അതു ഓർത്തഡോക്സ്‌ സഭയുടെ ഉരുക്കു കോട്ട ആകുന്നത്? എന്തുകൊണ്ടാണ് ആർക്കും അതു മറികടക്കാൻ പറ്റാത്തത്? എന്തുകൊണ്ടാണ് യാക്കോകൾ അതിനു ഭയപ്പെടുന്നത് എന്തുകൊണ്ടാണ് അതു വക്കീലന്മാരുടെ ഉറക്കം കെടുത്തുന്നത്? എന്തുകൊണ്ടാണ് ഇതു മലങ്കര സഭയുടെ വജ്രായുധം ആകുന്നത് എന്തുകൊണ്ടാണ് അതിലെ ഓരോ വാക്കും  ശത്രുവിന്റെ ചങ്ക് പിളർക്കുന്ന വാളായി മാറുന്നത്? അതിനും ഒരൊറ്റ ഉത്തരമേ ഉള്ളു. അതു വിരചിതമായതു ഒരു പരിശുദ്ധന്റെ കൈവിരലുകളിൽ കൂടിയാണ് അതു എഴുതപ്പെട്ടത് ഒരു പരിശുദ്ധന്റെ ചിന്താമണ്ഡലത്തിൽ നിന്നുമാണ്. അതു രൂപപ്പെട്ടത് ഒരു പരിശുദ്ധന്റെ ബുദ്ധിയിൽ നിന്നുമാണ്. അതു പീഡിപ്പിക്കപ്പെട്ട ഒരാളുടെ അനുഭവ സമ്പത്തു ആണ്. അതു തന്റെ മക്കളെ നെഞ്ചോടു ഏറ്റിയ ഒരു പിതാവിന്റെ സ്നേഹമാണ്. അതു തന്റെ പ്രാർത്ഥനയിൽ ഉതികിഴിച്ചു എടുത്ത സ്വർണമുത്തുകൾ ആണ്. അതു തന്റെ സഭയുടെ ഭാവിയെ ശോഭനമാക്കാൻ ആഗ്രഹിച്ച ഒരു ദീർഘദർശിയുടെ പ്രവചനം ആണ്. ആ പരിശുദ്ധൻ, ആ പീഡിത, ആ പിതാവ്, ആ ദീർഘദർശി മറ്റാരുമല്ല. പരി.ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനി, പരി.വട്ടശേരിൽ തിരുമേനി. മലങ്കരയുടെ പുണ്യവാൻ, പരി.പരുമലത്തിരുമേനിയുടെ അരുമ ശിഷ്യൻ, മലങ്കരയുടെ ഉരുക്കു മനുഷ്യൻ. അങ്ങനെയുള്ള ഒരു ദൈവപുരുഷന്റെ കൈകളാൽ എഴുതിയ ഒരു ഭരണഘടനയെ അല്ല, ഒരു വാക്യത്തെ എങ്കിലും മറികടക്കാൻ ആർക്കെങ്കിലും സാധിക്കുമോ?

ഇല്ല.. അത്രതന്നെ !!