OVS-Pravasi News

കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രാപ്പോലീത്തായ്ക്ക് ബഹ്റൈനില്‍ സ്വീകരണം

ബഹ്റൈന്‍   സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക് സ്  കത്തീഡ്രല്‍ പള്ളിയില്‍  58-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു , തോമസ് കാട്ടുപറമ്പില്‍, സോമന്‍ ബേബി, എന്‍. കെ. മാത്യു  എന്നിവര്‍ സ്വീകരിച്ചു. ഒക്ടോബര്‍ 9,10 തീയതികളിലായാണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്‌.