OVS-Pravasi News

സെന്റ് തോമസ് അഹമ്മദി പഴയ പള്ളി “ഹാർവെസ്റ്ഫെസ്റ് 2016” റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് അഹമ്മദി പഴയ പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഹാർവെസ്റ് ഫെസ്റ് 2016”  ന്റെ റാഫിൾ കൂപ്പൺ  പ്രകാശനം, സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് പഴയ പള്ളിയിൽ വെച്ചു നടന്നു. ഫാ ജോബി വർഗ്ഗീസ്  പ്രകാശനം ചെയ്ത ചടങ്ങിൽ പള്ളി ഭാരവാഹികളും, കൺവീനേഴ്‌സും, ഇടവക അംഗങ്ങളും സന്നിഹിതരായിരുന്നു.

നവംബർ 11  തീയ്യതി രാവിലെ 9  മണി  മുതൽ വൈകിട്ട് 6  മണി വരെ അഹമ്മദിയിൽ വെച്ച് “ഹാർവെസ്റ് ഫെസ്റ് 2016” നടത്തപ്പെടും.