OVS - Latest NewsOVS-Pravasi News

ദോഹ യുവജനപ്രസ്ഥാനം വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് അനുസ്മരണ സെമിനാർ നടത്തി

ദോഹ:-  ദോഹ മലങ്കര ഓർത്തഡോക്സ്‌ ചർച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ *വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്മൃതി * അനുസ്മരണ സെമിനാർ നടത്തി. കോലഞ്ചേരി മെഡിക്കൽ കോളേജ് അസിസ്റ്റന്റ്‌ ചാപ്ലയിൻ റവ.ഫാ .വിവേക് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.വികാരി ഫാ.ബഞ്ചമിൻ.എസ്.ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ അസി.വികാരിഫാ.സന്തോഷ് വർഗീസ്,ഫാ.ജോർജ് എബ്രഹാം , ഇടവക ട്രസ്റ്റി കോശി ജേക്കബ്,സെക്രട്ടറി ജനീവ് ജോബ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോസഫ്, സെക്രട്ടറി ബിലാഷ് ബഹന്നാൻ, ജോ. സെക്രട്ടറി അനീഷ് ജോൺ തോമസ്, ബിജു ശാമുവേൽ തുടങ്ങിയവർപ്രസംഗിച്ചു. സെമിനാറിനോടനുബദ്ധിച്ച് യുവജനപ്രസ്ഥാനം തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.തുടർന്ന് സ്നേവിരുന്നും ഉണ്ടായിരുന്നു.

IMG_0017 (1)
IMG_0059
IMG_0086 (1)