OVS - Latest NewsOVS-Kerala News

വി. ദൈവ മാതാവിന്‍റെ മധ്യസ്ഥതയില്‍ പ്രവാസികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന.

പുത്തൂർ മാധവശ്ശേരി സെന്‍റ്  തേവോദോറോസ് ദേവാലയത്തിൽ കഴിഞ്ഞ 24 വർഷമായി നടന്നു വരുന്ന വി.ദൈവ മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളിന്‍റെ ആദ്യ ദിനമായ ഓഗസ്റ്റ്‌ 1 നു നടക്കുന്ന വി. കുര്‍ബാനയ്ക്ക് ശേഷം ഇടവകയിലെയും മലങ്കര സഭയിലെയും പ്രവാസികളായ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു. മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കത്തക്കവണ്ണം നിങ്ങളുടെ പേരുകള്‍ ഇടവകയുടെ വെബ്സൈറ്റിൽ നൽകാവുന്നതാണ്.

വിശുദ്ധ ദൈവ മാതാവിനോടുള്ള പ്രവാസികളുടെ പ്രത്യേകമായ പ്രാര്‍ത്ഥന ….

അന്ധകാരം നിറഞ്ഞ ലോകത്തില്‍ പ്രഭാത നക്ഷത്രം എന്ന പോലെ പാപികളുടെ മദ്ധ്യേ , പാപ രഹിതയായി ഉല്‍ഭവിച്ച പരി. അമ്മെ , പാപ മാര്‍ഗ്ഗങ്ങളില്‍ നിന്നൊഴിഞ്ഞു സുകൃത മാര്‍ഗ്ഗത്തില്‍ ചരിക്കുവാനുള്ള വരം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെ.. അമ്മെ മാതാവേ , അമ്മയുടെ കൃപയില്‍ കീഴില്‍ ഞങ്ങള്‍ക്ക് സംരക്ഷനം നല്‍കണമേ. അന്യ ദേശങ്ങളില്‍ ആയിരിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും തിന്മയുടെ ശക്തിയില്‍ നിന്നും , പൈശാചിക ബന്ധനാങ്ങളില്‍ നിന്നും കാത്തു സംരക്ഷിക്കേണമേ …

ആമെന്‍….

പ്രാര്‍ത്ഥന വിഷയങ്ങള്‍ ഇടവകയുടെ താഴെ കാണുന്ന website ൽ ഉള്‍പ്പെടുത്താവുന്നതാണ്…. www.stthevodorosechurch.com/prayerrequest.php

(മാധവശ്ശേരി പള്ളിയില്‍ വി. ദൈവ മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളും , പതിനഞ്ചു നോമ്പാചരണവും ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 15 വരെ….)