OVS - Latest NewsOVS-Kerala News

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലി; ചരിത്ര സ്മരണിക സമർപ്പണം നാളെ

പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന ചരിത്ര സ്മരണികയുടെ സമർപ്പണം നാളെ (JUly 28) പാമ്പാടി ദയറയിൽ നടത്തും. പാമ്പാടി തിരുമേനി വൈദികനായതിന്‍റെ  110 വർഷം പൂർത്തിയാകുന്ന ദിനത്തിലാണു പുസ്തകത്തിന്‍റെ സമർപ്പണ ചടങ്ങ്. മുൻ വൈദിക സെമിനാരി പ്രിൻസിപ്പലും പുസ്തകത്തിന്‍റെ ചീഫ് എഡിറ്ററുമായ ഫാ. ഡോ. കെ. എം. ജോർജിന്‍റെ കാർമികത്വത്തിൽ രാവിലെ 6.45-നു കുർബാന അർപ്പിച്ചതിനു ശേഷമാണു സമർപ്പണ കർമം.

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലി ജനറൽ കൺവീനർ ഫാ. ഡോ. ടി. ജെ. ജോഷ്വാ പുസ്തകം ഏറ്റുവാങ്ങും. പുസ്തകത്തിന്‍റെ പ്രകാശനം പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ദിനത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിച്ചിരുന്നു. മുൻ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസിന്‍റെ മേൽനോട്ടത്തിൽ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ കോട്ടയം ഭദ്രാസന ഡയറക്ടറി മാറ്റം വരുത്താതെ ഈ ചരിത്ര സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സന്യാസവും സമൂഹവും എന്ന പഠന ഗ്രന്ഥവും പി.സി.യോഹന്നാൻ റമ്പാന്‍റെ ജീവചരിത്രം ഇംഗ്ലീഷ് പതിപ്പിന്‍റെയും വിതരണ ഉദ്ഘാടനവും നടക്കും.