OVS - Latest NewsOVS-Kerala News

യുവജനപ്രസ്ഥാനം നോമിനേഷന്‍ : ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസ്താവന

ഓർത്തഡോൿസ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായി സെൻട്രൽ കമ്മിറ്റിയിലേക്ക് 5 പേരെ നോമിനേറ്റ് ചെയ്‌ത നടപടിയിൽ ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ അതിശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു. മലങ്കര ഓർത്തഡോൿസ് സഭ നീതിക്കും ന്യായത്തിനും ഭരണഘടന നടപ്പാക്കിയെടുക്കുന്നതിനും വേണ്ടി കോടതിയെ സമീപിക്കുമ്പോൾ സഭയുടെ ഒരു പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് തന്നെ നീതി നിഷേധവും ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാവുന്നത് അപകടകരമാണെന്ന്  ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വിലയിരുത്തുന്നു.

Capture

സാധാരണ പ്രവർത്തകർ മലങ്കര സഭക്കും യുവജനപ്രസ്ഥാനത്തിനും വേണ്ടി യൂണിറ്റ്, ഭദ്രാസന തലങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും അന്യ മത വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പടെ നേരിടുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കുകയും  ഇതിൽ ഒന്നും പ്രവർത്തിക്കാതെ മാറി നിന്നവരെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കു പിൻവാതിതിലൂടെ നിയമിക്കാനുള്ള നടപടി സാധരണപ്രവർത്തകരോടുള്ള വെല്ലുവിളിയും നീതി നിഷേധവുമാണ്. ഈ നടപടി എത്രയും വേഗം പിൻവലിച്ചു തെറ്റ് തിരുത്തണമെന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ ഈ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെടുന്നു.

( വ്യക്തി/വ്യക്തികളിലേക്ക് കേന്ദ്രീകൃതമല്ല.തെറ്റായ നിലപാടുകളെ മാത്രാണ് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്‍ വിമര്‍ശിക്കുന്നത് )