OVS - Latest NewsOVS-Pravasi News

മസ്കറ്റ് സംഗമം ജൂലൈ 13 വെള്ളിയാഴ്ച പരുമല സെമിനാരിയില്‍

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വന്ദ്യ വൈദികരും, പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ ഇടവക അംഗങ്ങളും, അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന ഇപ്പോഴത്തെ ഇടവകങ്ങങ്ങളും സംഗമിക്കുന്ന മസ്കറ്റ് സംഗമം ജൂലൈ 13 വെള്ളിയാഴ്ച പരുമലയിൽ നടക്കും. സഭയിലെയും, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും പ്രമുഖ വ്യക്ത്വിത്വങ്ങള്‍  പങ്കെടുക്കുന്ന സംഗമത്തോടനുബന്ധിച്ച് മലങ്കര സഭയുടെ ഈ വർഷത്തെ ജീവകാരുണ്യ പദ്ധതിയായ വിധവ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം  പരിശുദ്ധ കാതോലിക്കാ ബാവ നിവഹിക്കും. രാവിലെ 7:30ന് ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. ഗീവർഗീസ് മാർ യുലിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ഉള്ള വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ശേഷം 9:15 മണിക്ക് കുടുംബ സംഗമം ആരംഭിക്കുന്നു. അതിനോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ,മെത്രാപ്പോലിത്താമാരായ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌, അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, സംസ്‌ഥാന ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു റ്റി. തോമസ്, പ്രശസ്‌ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, സഭസ്‌ഥാനികൾ എന്നിവർ പങ്കെടുക്കും. മഹാഇടവകയുടെ 2018-2019 വർഷത്തെ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടത്തപ്പെടുന്നു.  മസ്‌ക്കറ്റ് സംഗമത്തിന്റെ ലോഗോ പ്രകാശനം സെൻറ് തോമസിൽ ചർച്ചിൽ വച്ച് വിശുദ്ധ കുർബാനക്ക് ശേഷം അസോ വികാരി റവ. ഫാ. ബിജോയ് വർഗീസ് നിർവഹിച്ചു.