Outside KeralaOVS - Latest News

പരുമല ക്യാന്‍സര്‍ സെന്‍ററിന് ബോംബൈ ഭദ്രാസനം നാലര കോടി രൂപ നല്‍കി

ഫാ.തോമസ്‌ ഫിലിപ്പോസ്

മഹാരാഷ്ട്ര : ജനകീയ പങ്കാളിത്തത്തോടെ മലങ്കര ഓർത്തഡോക്സ്  സഭ പരുമലയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന സെന്‍റ്  ഗ്രീഗോറിയോസ് ക്യാന്‍സര്‍  സെന്‍ററിന്‍റെ  നിർമാണ ഫണ്ടിലേക്ക് ബോംബെ ഭദ്രാസനം നാലര കോടി രൂപ നൽകി. വിവിധ ഇടവകകളിൽ നിന്നുള്ള സംഭാവനകളും , ബോണ്ടുകളും പരിശുദ്ധ കാതോലിക്കാ ബാവായെ നേരിട്ട് ഏൽപ്പിച്ചു.

പരിശുദ്ധ അൽവാറീസ് മാർ യൂലിയോസ്‌, ഭാഗ്യ സ്മരണാർഹനായ ഡോ ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ ഓർമ്മ പെരുന്നാളിന് നേതൃത്വം നൽകാനെത്തിയതായിരുന്നു പരിശുദ്ധ പിതാവ്. സെപ്റ്റംബർ 30 – ാം തീയതി വൈകുന്നേരം മുംബൈ വാശി അരമനയിൽ എത്തിയ പരിശുദ്ധ കാതോലിക്കാബാവയെ ആവേഷ്വജ്വലമായി ബോംബെ ഭദ്രാസന വൈദീകരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. ഒക്ടോബർ 1 ാം തീയതി  രാവിലെ പരിശുദ്ധ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു. പരിശുദ്ധ അൽവാറീസ് മാർ യൂലിയോസ്‌ , ഡോ ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ ജീവിതം ശ്രദ്ധാപൂർവം പഠിക്കുമ്പോൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചു സഭയെ നയിച്ച ഈ പിതാക്കന്മാരിൽ ഒരുപാട് സമാനതകൾ കാണുവാൻ സാധിക്കും എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. മലങ്കര സഭയുടെ സഹദാമാരാണ് ഈ പിതാക്കന്മാരെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. പെരുനാൾ ചടങ്ങുകൾക്ക് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് സഹ കാർമീകത്വം വഹിച്ചു. തുടർന്ന് ഭക്തി സാന്ദ്രമായ റാസ നടന്നു.

പെരുനാൾ ശ്രുശൂഷകളെ തുടർന്ന് നടന്ന പൊതു സമ്മേളനത്തിൻ ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ്അദ്ധ്യക്ഷത വഹിച്ചു. ഈ സമ്മേളനത്തിൽ പരുമല കാൻസർ സെന്റററിനുള്ള സാഹയ ധനം വിവിധ ഇടവകളിൽ നിന്നും ഉള്ള വികാരിമാരും ട്രസ്റ്റി ന്മാരും ചേർന്ന് പരിശുദ്ധ ബാവയ്ക്ക് നേരിട്ട് നൽകി. മലങ്കര സഭയുടെ മറ്റൊരു ഭദ്രാസനങ്ങളിൽ നിന്നും ലഭിക്കാത്ത ശക്താമായാ ഈ പിന്തുണയ്ക്ക് എന്നാളും താൻ ബോംബെ ഭദ്രാസനത്തോടും ജനങ്ങളോടും കടപ്പെട്ടിരിക്കുന്നു എന്ന് പരിശുദ്ധ ബാവ പറഞ്ഞു. സംഭാവനകളും ബോണ്ടുകളുമായി നാലര കോടി രൂപായാണ് ഭദ്രാസനത്തിൽ നിന്നും നൽകിയത്. ഇതിന് നേതൃത്വം നൽകിയ വൈദീകരെയും അൽമായ നേതാക്കന്മാരെയും പരിശുദ്ധ ബാവ അഭിനന്ദിച്ചു.

തുടർന്ന് വിവിധ ഇടവകളിൽ നിന്നും സമാഹരിച്ച കാതോലിക്കാ ദിന നിധി പരിശുദ്ധ ബാവയ്ക്ക് നൽകി. ടാർജറ്റിൽ കവിഞ്ഞ തുകയാണ് ഇത്തവണയും ബോംബെ ഭദ്രാസനം നൽകിയത്. മുംബൈ ചുവന്ന തെരുവിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ആൻസൺ തോമസ് , കോപ്റ്റിക് ഓർത്തഡോൿസ് സഭയിൽ നിന്നും മുംബയിൽ എത്തി സാമൂഹിക പ്രവർത്തനം നടത്തുന്ന മിസ് ഷെറി എന്നിവരെ പരിശുദ്ധ ബാവ ആദരിച്ചു.

കോർ എപ്പിസ്‌ക്കോപ്പാമാർ, വൈദീകർ, വിശ്വാസികൾ എന്നിവരുടെ നല്ലൊരു പങ്കു ഈവർഷത്തെ പിതാക്കന്മാരുടെ ഓർമ്മ പെരുന്നാളിൽ സംബന്ധിച്ചു. സ്നേഹ സദ്യയോട് കൂടി പെരുനാൾ ചടങ്ങുകൾ അവസാനിച്ചു.