OVS - Latest NewsOVS-Kerala News

മലങ്കര അസ്സോസിയേഷന്‍ കോട്ടയത്ത് ; ഒക്ടോബര്‍ 20-നകം ഇടവക ലിസ്റ്റ് അയക്കണം

ഫോള്ളോ അപ്പ്

കോട്ടയം : പരിശുദ്ധ സഭയിലെ പള്ളി പ്രതിപുരുഷന്മാരുടെ സമിതിയായ മലങ്കര അസ്സോസിയേഷന് കോട്ടയം വേദിയാകുന്നു.അസ്സോസിയേഷനുള്ള നടപടികള്‍ സഭാ കേന്ദ്രത്ത് പുരോഗമിച്ചുവരുന്നു.

നിലവിലുള്ള അസ്സോസിയേഷന്‍റെയും പ്രതിനിധികളുടെയും കാലാവധി 2017 മാര്‍ച്ച് 6-ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നതിലാണിത്.

സെപ്റ്റംബര്‍ 30 വരെയുള്ള നിലവിലെ ഇടവക ലിസ്റ്റ് തയ്യാറാക്കി നിശ്ചിത ഫാറത്തില്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറിക്ക് അയക്കണമെന്നു പരിശുദ്ധ കാതോലിക്ക ബാവ പള്ളികള്‍ക്കയച്ച കല്‍പ്പനയില്‍ പറയുന്നു.

ഇടവകളില്‍ നിന്ന് ലിസ്റ്റ് ലഭ്യമാകുന്ന മുറയ്ക്ക് സൂഷ്മ പരിശോധനയിലൂടെ തിരെഞ്ഞെടുക്കപ്പെടെണ്ട ഇടവക പ്രതിനിധികളുടെ എണ്ണം സംബന്ധിച്ചു വിവരം പുതുക്കി ഇടവകകളെ അറിയിക്കുന്നതാണ്.

സഭാ കേന്ദ്രത്തിലേക്ക് അയക്കുന്ന ലിസ്റ്റിന്‍റെ കോപ്പികള്‍ ഭദ്രാസനത്തിലേക്കും അതാത് ഇടവകകളിലെ നോട്ടീസ് ബോര്‍ഡിലും ഇടണമെന്നു കല്‍പ്പനയിലുണ്ട്.

പള്ളി പ്രതിപുരഷന്മാര്‍ അംഗങ്ങളായ മലങ്കര അസ്സോസിയേഷന്‍ യോഗമാണ് വൈദിക – അല്‍മായ ട്രസ്റ്റി എന്നീ സഭാ സ്ഥാനികളെയും മറ്റും തിരെഞ്ഞെടുക്കുന്നത്.സഭാ സെക്രട്ടറിയുടെ തിരെഞ്ഞെടുപ്പ് പുതിയ സഭാ മാനേജിംങ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ നടക്കും.മെത്രാന്‍ തിരെഞ്ഞെടുപ്പ് 2017 വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

മലങ്കര മെത്രാപ്പോലീത്തയുടെ ഔദ്യോഗിക കത്തീഡ്രലായ മാര്‍ ഏലിയ പള്ളി അങ്കണത്തിലാണ്(എം.ഡി കോംബൗണ്ട് ) അസോസിയേഷന്‍ വേദി എന്നാണ് ഓ.വി.എസ് ഓണ്‍ലൈന്‍-ന് ലഭിക്കുന്ന സൂചന.

മെത്രാന്‍ തിരെഞ്ഞെടുപ്പ് 2017ലില്ല ; മലങ്കര അസ്സോസിയേഷന്‍ മാര്‍ച്ചില്‍: സഭാ മാനേജിംങ് കമ്മിറ്റിയോഗ തീരുമാനങ്ങള്‍ ഇങ്ങനെ