OVS-Kerala News

ദൈവത്തിൽ നിന്ന് അകന്നു പോകുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം: യൂഹാനോൻ മാർ ദിയസ്കോറോസ്

കൊട്ടാരക്കര :- കുടുംബങ്ങൾ ദൈവത്തിൽ നിന്ന് അകന്നു പോകുന്നതാണ് ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു കാരണമെന്ന് യൂഹാനോൻ മാർ ദിയസ്കോറോസ്. കൃത്യമായ ദൈവാരാധന ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസന കൺവൻഷനിൽ രണ്ടാം ദിവസത്തെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഭിഷേകം മൂലം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് വർഗീസ്, ഫാ. ബിജു സ്കറിയ, ഫാ. ഐസക് ബി. പ്രകാശ്, ഫാ. സി. ജോൺസൺ മുളമൂട്ടിൽ, ഫാ. ജോർജ്കുട്ടി, ഫാ. തോമസ് ജോൺ പണയിൽ, മാത്യു വർഗീസ്, ഡി. ജോൺ അമൂല്യ, പൊടിയൻ വർഗീസ് എന്നിവരും പങ്കെടുത്തു. ഇന്ന് ഏഴിനു പ്രഫ. കുര്യൻ ഡാനിയൽ പ്രസംഗിക്കും. നാളെ ഏഴിനു യൂഹാനോൻ മാർ മിലിത്തിയോസ് പ്രസംഗിക്കും.