പത്തനംതിട്ടയിൽ സഭയുടെ പ്രതിഷേധം സർക്കാരിനെ അറിയിച്ചു

സിപിഎം നടത്തുന്ന ജാഥ പത്തനംതിട്ട ജില്ലയിൽ ആണ് ഇന്ന്‌ പര്യടനം. ഗോവിന്ദൻ മാസ്റ്റർ, Dr തോമസ് ഐസക്,

മന്ത്രി വീണാ ജോർജ് തുടങ്ങിയ ഇടതു നേതാക്കളെ സന്ദർശിച്ചു തുമ്പമൺ ഭദ്രാസനത്തിന്റെ പ്രതിഷേധത്തോടൊപ്പം സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ‘ ബിൽ ‘ സഭക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ആണെന്നും, ഇത് കോടതിയിൽ ചോദ്യം ചെയ്താൽ നിലനിൽക്കില്ലെന്നും ബോധ്യപ്പെടുത്തി. ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കൊറേപ്പിസ്കോപ്പ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ഫാ. ബിജു തോമസ് പ്രക്കാനം, അനിൽ ടൈറ്റസ്, കൗൺസിൽ അംഗങ്ങൾ ആയ പ്രൊഫ. G ജോൺ, പ്രൊഫ. ജോർജ് വർഗീസ് എന്നിവരോടൊപ്പം മറ്റു വൈദീകരും, അൽമായരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. അടൂർ കടമ്പനാട് ഭദ്രസനത്തെ പ്രതിനിധീകരിച്ചു അപ്രേം തിരുമേനിയുടെ നേതൃത്വത്തിൽ ഫാ. അലക്സാണ്ടർ കൂടാരത്തിൽ തോമസ് മുട്ടുവേലിൽ കൊറേപ്പിസ്കോപ്പ തുടങ്ങിയ വൈദീകരും, അൽമായ പ്രതിനിധികളും ഇടതു നേതാക്കളെ സന്ദർശിച്ചു പ്രതിഷേധം അറിയിച്ചു.