OVS - Latest NewsOVS-Kerala News

പരുമല ആശുപത്രിയിൽ 20 കുട്ടികൾക്ക് സൗജന്യ നിരക്കിൽ ഹൃദയശസ്ത്രക്രിയ

പത്തനംതിട്ട: ഡോ കെ.എം ചെറിയാന്‍റെ  നേത്യത്തിൽ പരുമലയിൽ പ്രവർത്തിക്കുന്ന സെന്‍റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്കുലര്‍ സെൻറ്റിൽ 20 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുമെന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റും ക്ലിനിക്കൽ കോഓർഡിനേറ്ററുമായ ഡോ സജി ഫിലിപ്പ് പറഞ്ഞു.

രണ്ടു ലക്ഷം രൂപയിലേറെ ചെലവ് വരുന്ന ശസ്ത്രക്രിയ 40,000 രൂപയ്ക്കാണ് നടത്തുക. പരുമല ആശുപത്രിയിൽ ഇതേ വരെ 800 കുട്ടികൾക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, എം.ജി.എം കുവൈത്ത് , ബഹ്റൈൻ ഓർത്തഡോക്സ് പള്ളി, ഷാർജ മാർത്തോമ്മാ പള്ളി മറ്റ് ദേവാലയങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയകൾ നടത്തിയത്. സുശീല ജോര്‍ജ് അധ്യക്ഷയായ അബുദാബിയിലെ മോറി ലാൻഡ് ആൻഡ് ഇന്റർനാഷണൽ സ്കൂൾ ഹാർട്ട് ഫൗണേഷനുമായി സഹകരിച്ച് കാവാസാക്കി രോഗ ചികിൽസയ്ക്കുള്ള കുത്തിവയ്പ് സൗജന്യമായി നടത്തുന്ന പദ്ധതി നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു