OVS - Latest NewsOVS-Kerala NewsVideos

എന്താണ് ഓർത്തോഡോക്‌സ് വിശ്വാസ സംരക്ഷകന്‍ ?

ഏതൊരു പ്രസ്ഥാനം എടുത്താലും അധ്യക്ഷനും സെക്രട്ടറിയും കാണും. ഓർത്തോഡോക്‌സ് വിശ്വാസ സംരക്ഷകന്‍ (ഓവിഎസ്) ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഓർത്തോഡോക്‌സ് വിശ്വാസ സംരക്ഷകന്‍ പ്രസ്ഥാനത്തിന് ഭാരവാഹികള്‍ ഇല്ല. ഓവിഎസ്ഓആരെയും മോശപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ പരിശുദ്ധ സഭയെയും കാതോലിക്കയെയും അവഹേളിക്കുന്ന നീക്കങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കും. അത്അമലങ്കര സഭാ മക്കളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഭീഷണി അല്ല.

പുരസ്കാരത്തിന് തിരഞ്ഞെടുത്ത ഘടകങ്ങള്‍ വിശദീകരിക്കുകയാണ് ഓവിഎസ് അംഗവും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ അലക്സ് എം കുര്യാക്കോസ്‌. വിഘടിത ബാവ കക്ഷി വിഭാഗത്തിന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടിയും നല്‍കുകയാണ് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍. കോലഞ്ചേരി പള്ളിക്ക് വേണ്ടി സുപ്രീംകോടതി വരെ പോയിട്ടുണ്ടെങ്കില്‍ അതവര്‍ ഉണ്ടാക്കിയ പള്ളി അല്ല.വരിക്കോലി, മണ്ണത്തൂര്, കണ്യാട്ട്നിരപ്പ് പള്ളിക്കും അപ്പീല്‍ പോയത് ഓര്‍ത്തഡോക്സുകാര്‍ അല്ല. മലങ്കര സഭയുടെ ദേവാലയങ്ങള്‍ വിഘടിത വിഭാഗം ഉണ്ടാക്കിയതല്ലെന്നു കല്ലൂര്‍ സമ്മേളനം പ്രഖ്യാപിച്ചു കഴിഞ്ഞു.

കടപ്പാട് : ഗ്രിഗോറിയന്‍ ടി.വി