Outside KeralaOVS - Latest News

ഇനി പഠനം നിലയ്ക്കില്ല,‘ബുക്ക് ബാങ്ക് ’തുണയാകും ;കൈത്താങ്ങുമായി ഹൗസ് ഖാസ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം

ന്യൂഡല്‍ഹി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കു പഠനോപകരണ സഹായം ലഭ്യമാക്കാന്‍ ബാങ്കുമായി ഹൗസ് ഖാസ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം. ആദ്യഘട്ടമായി പള്ളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ഖാസ് സെന്‍റ് പോള്‍സ് സ്കൂളിലാണ് ബുക്ക് ബാങ്ക് തുറന്നത്.ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത ബുക്ക് ബാങ്ക് ഉദ്ഘാടനം ചെയ്തു.
 
പുസ്തകങ്ങള്‍, പെന്‍സില്‍, പേന, ഇന്‍സ്ട്രമെന്‍റ് ബോക്സുകള്‍ തുടങ്ങിയ പഠനോപകരണങ്ങളെല്ലാം സൗജന്യമായി ബുക്ക് ബാങ്കില്‍നിന്നും ലഭിക്കും. സ്കൂള്‍ യൂണിഫോമുകളും സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നു കത്തീഡ്രലിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ പറഞ്ഞു. ആയാ നഗര്‍ സെന്‍റ് പോള്‍സ് സ്കൂളില്‍ അടുത്ത ഘട്ടമായി ബുക്ക് ബാങ്ക് തുടങ്ങും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത് ആയാ നഗര്‍ സ്കൂളിലാണ്. ഇടവക ജനങ്ങള്‍ സംഭാവനയായാണു ബുക്ക് ബാങ്കിന് ആവശ്യമായ പുസ്തകങ്ങളും മറ്റുപകരണങ്ങളും നല്‍കിയത്.