OVS-Kerala News

നിലമ്പൂര്‍ മേഖല യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം 28-ന് ചുങ്കത്തറയില്‍

മലപ്പുറം : ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം  മലബാര്‍ ഭദ്രാസന   നിലമ്പൂർ മേഖലയുടെ വാർഷിക സമ്മേളനം ഓഗസ്റ്റ്‌  28 ഞായർ ഉച്ചക്ക്  ശേഷം 2 മണി മുതൽ 5 മണി വരെ ചുങ്കത്തറ  സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക് സ്‌  വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

നിലമ്പൂർ മേഖലാ യുവജനപ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭരണ കാലാവധി ഈ വർഷത്തോടുകൂടി അവസാനിക്കുകയാണ്.പുതിയ വര്‍ഷത്തെ കമ്മിറ്റി തിരെഞ്ഞെടുപ്പ് ആണ് സമ്മേളനത്തിന്‍റെ മുഖ്യ അജണ്ട.