OVS-Kerala News

ജോസഫ് മാർ പക്കോമിയോസിന്റെ ചരമ രജതജൂബിലി ആചരിച്ചു

പിറവം :- ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനം മുൻ അധ്യക്ഷൻ ജോസഫ് മാർ പക്കോമിയോസിന്റെ ചരമ രജതജൂബിലി ആചരണവും ഭദ്രാസന അധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലിയും ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. ഡോ.സേവേറിയോസിനെ ജോസ് കെ.മാണി എംപി ആദരിച്ചു. നിർധനർക്കുള്ള ചികിൽസാസഹായം അനൂപ് ജേക്കബ് എംഎൽഎ വിതരണം ചെയ്തു.

ജെഎംപി ദിനാഘോഷം ജില്ലാ ബാങ്ക് പ്രസിഡന്റ് എൻ.പി.പൗലോസ് ഉദ്ഘാടനം ചെയ്തു. പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ്, ജെഎംപി സെക്രട്ടറി കെ.വി.മാത്യു, പി.യു.കുര്യാക്കോസ് പോത്താറയിൽ കോറെപ്പിസ്കോപ്പ, ഫാ. ടി.പി.കുര്യൻ, ഫാ. വി.എം.പൗലോസ്, നഗരസഭ വൈസ് ചെയർമാൻ ഐഷ മാധവൻ, പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജയിംസ് ജോസ് എന്നിവർ പ്രസംഗിച്ചു.