OVS - Latest NewsOVS-Pravasi News

കാരുണ്യത്തിന്‍റെ നിറകുടമായി നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം സമാജം

ന്യൂജേഴ്‌സി : നോര്‍ത്ത് ­ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ന്യൂജേഴ്‌സി­സ്റ്റാറ്റന്‍ ഐലന്റ് ഏരിയായുടെ കീഴിലുള്ള മാര്‍ത്ത മറിയം സമാജത്തിന്റെ പ്രവര്‍ത്തകരാണ് യേശു ക്രിസ്തുവിന്‍റെ നിന്നേ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി മാതൃകയായത്.

ആഗസ്റ്റ് 13 ­ ന്  ഹില്‍ സൈഡിലുള്ള കമ്മ്യൂണിറ്റി ഫുഡ് ബാങ്കില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നും 60­ ഓളം മാര്‍ത്ത മറിയം സമാജം പ്രവര്‍ത്തകര്‍ പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ നല്‍കി മാതൃകയായി. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി പൊതുജനങ്ങള്‍ നല്‍കുന്ന ഭക്ഷണ സാധങ്ങള്‍ അവശ്യാനുസരണം നല്‍കുന്ന സംഘടനയാണ് ഫുഡ് ബാങ്ക്.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഭദ്രാസന അധിപന്‍  സഖറിയാസ് മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ മാര്‍ത്ത മറിയം സമാജം ഫുഡ് ബാങ്കില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കി വരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോ­ഓര്‍ഡിനേറ്റര്‍ ഡോ: അമ്മുക്കുട്ടി പൗലോസ്, ജനറല്‍ സെക്രട്ടറി ശാന്ത വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ഫാ. റ്റി. എ. തോമസ്, ഏരിയാ കോ­ഓര്‍ഡിനേറ്റര്‍ സോഫി വില്‍സണ്‍, ഏരിയാ റെപ്രസന്റേറ്റീവ് അനി നൈനാന്‍ എന്നിവരാണ്.

ഈ വര്‍ഷം ഫാ. സണ്ണി ജോസഫ്, ശോഭാ ജോക്കബ്, ബിനി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലിന്‍ഡനില്‍ നിന്നും, സുജ ജോസ്, ഷൈനി രാജു എന്നിവരുടെ നേതൃത്യത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നിന്നും, ജയ ദാസിന്റെ നേതൃത്വത്തില്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നിന്നും, സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ നിന്നും കൊച്ചമ്മ ജോര്‍ജും കമ്മ്യൂണിറ്റി ഫുഡ് ബാങ്ക് പരിപാടിയില്‍ പങ്കെടുത്തു. ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിലും സമാജം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.