OVS - Latest NewsOVS-Kerala News

തോമസ് മാർ അത്തനാസിയോസിൻ്റെ 40-ാം ചരമദിനാചരണം

ഒ‍ാതറ: ഓർത്തഡോക്‌സ് സഭയുടെ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്തനാസിയോസിൻ്റെ 40–ാം ചരമദിനംഓതറ സെൻറ് ജോർജ് ദയറ ചാപ്പലിൽ ആചരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കുർബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടന്നു. ഡോ. യാക്കോബ് മാർ ഐറേനിയസ് അനുസ്‌മരണപ്രഭാഷണം നടത്തി.

പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യഗഡു സ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കാതോലിക്കാ ബാവായെ ഏൽപിച്ചു. ‘മാർ അത്താനാസിയസ് അമർത്യയാനം‘ എന്ന ഡോക്യുമെന്ററിയും ജീവൽസ്‌പന്ദന സ്‌മരണിക ‘ഗുരുദക്ഷിണ’യും ഡോ. എം. കുര്യൻ തോമസ് എഡിറ്റ് ചെയ്‌ത് എം.ഒ.സി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘വിശ്വസ്‌തനും കാര്യസ്‌ഥനും’ എന്ന ഗ്രന്ഥവും പ്രകാശനം ചെയ്തു. തുടർന്ന് അടിയന്തിര സദ്യ നടന്നു.

കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, മന്ത്രി മാത്യു ടി. തോമസ്, സജി ചെറിയാൻ എംഎൽഎ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ മുൻ എം.പി തോമസ് കുതിരവട്ടം, മുൻ എം എൽ എ-മാരായ ജോസഫ് എം.പുതുശേരി, മാമ്മൻ ഐപ് തുടങ്ങിയവർ പങ്കെടുത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അഭി.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ നാൽപതാം ഓർമ്മദിനം – സെന്റ് ജോർജ് ദയറാ, ഓതറ

അഭി.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ നാൽപതാം ഓർമ്മദിനം – സെന്റ് ജോർജ് ദയറാ, ഓതറ

Posted by Didymos Live Webcast on Monday, 1 October 2018

മാർ അത്താനാസിയോസ് അനശ്വരനായ ഗുരുനാഥൻ