OVS - Latest NewsOVS-Kerala News

പഴഞ്ഞി കത്തീഡ്രലിൽ യെൽദോ മാർ ബസേലിയോസിൻ്റെ (മുത്തപ്പൻ) ഓർമപ്പെരുന്നാൾ

പഴഞ്ഞി ∙ ഭക്തിനിർഭരമായ പ്രദക്ഷിണവും വാദ്യമേളങ്ങളുടെ താളക്കൊഴുപ്പും നിറഞ്ഞ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യെൽദോ മാർ ബസേലിയോസിൻ്റെ (മുത്തപ്പൻ) പെരുന്നാൾ തുടങ്ങി. ഇന്നലെ വൈകിട്ടു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം നടന്നു. യൂഹാനോൻ മാർ പോളിക്കാർപ്പോസും മാത്യൂസ് മാർ തേവോദോസിയോസും ഒട്ടേറെ വൈദികരും സഹകാർമികരായി.

വാദ്യമേളങ്ങളും പൊൻ, വെള്ളി കുരിശുകളും കൊടികളുമായി ട്രസ്റ്റി സുമേഷ് പി.വിൽസൻ്റെ നേതൃത്വത്തിൽ പ്രദക്ഷിണം ആരംഭിച്ചു. അങ്ങാടികളിൽ നിലവിളക്കും മെഴുകുതിരികളും കത്തിച്ചു വിശ്വാസികൾ പ്രദക്ഷിണത്തെ വരവേറ്റു. പ്രദക്ഷിണം സമാപിച്ചു പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്‍വ് നൽകി. രാത്രി നാൽപതോളം കമ്മിറ്റികളുടെ വാദ്യമേളങ്ങളും ആനകളുമായുള്ള എഴുന്നള്ളിപ്പുകൾ നടന്നു.

ഇന്ന് 6.30-നു പഴയ പള്ളിയിൽ അട്ടപ്പാടി ആശ്രമത്തിലെ യൂഹാനോൻ റമ്പാൻ്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. പുതിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികനായി അഞ്ചിന്മേൽ കുർബാന അർപ്പിക്കും. യൂഹാനോൻ മാർ പോളിക്കാർപ്പോസും മാത്യൂസ് മാർ തേവോദോസിയോസും സഹകാർമികത്വം വഹിക്കും.

ഉച്ചയോടെ ആരംഭിക്കുന്ന ദേശക്കാരുടെ എഴുന്നള്ളിപ്പുകൾ വൈകിട്ടു സമാപിക്കും. 3.45-നു പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന പൊതുസദ്യയും ഉണ്ടാകും. നാളെ ഏഴിനു കുർബാന. തുടർന്നു ലേലംവിളി. പെരുന്നാളിനു വികാരി ഫാ. ജോസഫ് ചെറുവത്തൂർ, സഹവികാരി ഫാ. ഗീവർഗീസ് വർഗീസ്, സെക്രട്ടറി അനീഷ് സി.ജോർജ് എന്നിവരടങ്ങിയ കമ്മിറ്റിയാണു നേതൃത്വം നൽകുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പഴഞ്ഞിപരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 333-ാം ഓര്‍മ്മപ്പെരുനാള്‍LIVE on GREGORIAN TV

Posted by GregorianTV on Tuesday, 2 October 2018

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പഴഞ്ഞിപരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 333-ാം ഓര്‍മ്മപ്പെരുനാള്‍LIVE on GREGORIAN TV

Posted by GregorianTV on Tuesday, 2 October 2018