OVS - Latest NewsOVS-Kerala News

യുവജനപ്രസ്ഥാനം മേഖല സമ്മേളനം ഓഗസ്റ്റ്‌ 2-ന് ബഥനി ആശ്രമത്തില്‍

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍െറ അടൂര്‍ കടമ്പനാടു തുമ്പമണ്‍ നിലയ്ക്കല്‍ ഭദ്രാസനങ്ങളുടെ മേഖലസമ്മേളനം ആഗസ്റ്റ് മാസം 2 നു മലങ്കര സഭയുടെ പ്രഥമ സന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തില്‍ വെച്ച് നടത്തപ്പെടുന്നു. മുഖ്യാതിഥി ചിന്തകനും യാത്രികനുമായ ശ്രീ. ഷൗക്കത്ത്. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ , യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാര്‍ തേവോദൊസ്യോസ് മെത്രാപ്പോലീത്താ, ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നീവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യുവജനപ്രസ്ഥാനം കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍ വിഷയാവതരണം നടത്തും.യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍ ,യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ്‌,യുവജനപ്രസ്ഥാനം കോര്‍ഡിനേറ്റര്‍ ഫാ.ബിജോ രാജന്‍ തുടങ്ങിയവരും യുവജനപ്രസ്ഥാന ഭദ്രാസന തല – കേന്ദ്ര  ഭാരവാഹികളും പ്രതിനിധികളും സംബന്ധിക്കും.