OVS - Latest NewsOVS-Kerala News

പൗലോസ്‌ മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍ ; യുവജനപ്രസ്ഥാനം അഖണ്ഡ പ്രാര്‍ത്ഥന സംഘടിപ്പിച്ചു

മാവേലിക്കര ഭദ്രാസന അധിപനായിരുന്ന പൗലോസ്‌ മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നാലാം ഓര്‍മ്മപെരുന്നാളിനോട് അനുബന്ധിച്ചു ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ മാവേലിക്കര ഭദ്രാസന ആസ്ഥാനമായ തെയോഭാവാന്‍ അരമനയില്‍ അഖണ്ഡ പ്രാര്‍ത്ഥന സംഘടിപ്പിച്ചു.

മുന്‍ ഭദ്രാസന സെക്രട്ടറി ഫാ.മത്തായി വിലനിലത്ത് ഉദ്ഘാടനം ചെയ്തു.ഫാ .അജി കെ തോമസ്‌,ഫാ.ഡി.വര്‍ഗീസ്‌,ഫാ.നൈനാന്‍ ഉമ്മന്‍,ഫാ.കോശി മാത്യു,ഫാ.ബിജി ജോണ്‍,ഫാ.തോമസ്‌ രാജു,ഫാ.ജോയികുട്ടി വര്‍ഗീസ്‌,മാത്യു ജി മനോജ്‌,മനു തമ്പാന്‍,സാംസണ്‍ വൈ ജോണ്‍ ,ജോജി ജോണ്‍,എബ്രഹാം പി കോശി,എസ്.ഡന്നീസ്,സനില്‍ സന്തോഷ്‌ എന്നിവര്‍ അഖണ്ഡ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി