OVS - Latest NewsOVS-Kerala News

പാലക്കാട് സെന്‍റ് മേരീസ്‌ യുവജനപ്രസ്ഥാനം വീട് വെച്ചു നൽകി

പാലക്കാട് : യാക്കര ഓര്‍ത്തഡോക് സ്‌ പള്ളിയില്‍ സെന്‍റ് മേരീസ്‌ യുവജന പ്രസ്ഥാനം നിര്‍ദ്ധന കുടുംബത്തിനു വേണ്ടി സൗജന്യമായി നിര്‍മ്മിച്ച ഭവനത്തിന്‍റെ താക്കോല്‍ദാനം വി.കുര്‍ബാന യ്ക്ക് ശേഷം നടന്നു.ദേവാലയ സന്ദര്‍ശനം നടത്തുന്ന പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ ബാവാ തിരുമനസ്സുകൊണ്ട് താക്കോല്‍ക്കൂട്ടം കുടുംബത്തി നു കൈമാറി.പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന ശ്രീമതി.സുധക്കും മക്കള്‍ക്കും വേണ്ടി പെരുവെമ്പിലാണ് സെന്‍റ് മേരീസ്‌ യുവജനപ്രസ്ഥാനം മുന്‍കൈയെടത്തു ഭവനം നിര്‍മ്മിച്ചത്.
 
സെന്‍റ് മേരീസ്‌ ഇ.എം.യു.പി സ്കൂളിന്‍റെ നോര്‍ത്ത് ബ്ലോക്ക്‌ ഒന്നാം നിലയുടെ കെട്ടിട നിര്‍മ്മാണോ ദ്ഘാടനം പരിശുദ്ധ കതോലിക്ക ബാവാ നിര്‍വഹിച്ചു.ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഡയാലിസിസ്,വിദ്യാഭ്യാസം,ഭവനനിര്‍മ്മാണ സഹായം എന്നിവ പരിശുദ്ധ ബാവാ വിതരണം ചെയ്തു.