നെരൂൾ സെൻറ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

നവിമുംബൈ: നെരൂൾ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥയും, ദൈവമാതാവുമായ പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പ് പെരുന്നാൾ 2018 ഓഗസ്റ്റ്1 മുതൽ 14 വരെ തീയതികളിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. നാലാം തിയതി ശെനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യ നമസ്കാരവും തുടർന്ന് ധ്യാനപ്രസംഗവും ഇടവക മെത്രാപോലിത്ത അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി നേതൃത്വം നൽകും പന്ത്രണ്ട്, പതിമൂന്ന് (ഞായർ, തിങ്കൾ) വൈകിട്ട് ഏഴ് മണിക്ക് സന്ധ്യ നമസ്കാരവും, സുവിശേഷ പ്രസംഗവും, ഗാനശുശ്രൂഷയും, ആശിർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും, ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യ നമസ്കാരവും തുടർന്ന് വി കുർബാനയും, പ്രദിക്ഷിണവും, ആശിർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും. വെരി റെവ മത്തായി ഇടയാനാൽ കോർഎപ്പിസ്‌കോപ്പ വചന ശുശ്രൂഷക്കും പെരുന്നാളിനും നേതൃത്വം നൽകും.

ഓഗസ്റ്റ് ഒന്ന് മുതൽ പതിനാല് വരെ സന്ധ്യാനമസ്കാരത്തെ തുടർന്ന് പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ കെ പി വർഗീസ്, ട്രസ്റ്റീ ശ്രീ അലക്സാണ്ടർ തരകൻ, സെക്രട്ടറി ശ്രീ കെ ജി ജോസ്, ശ്രീ ജോൺസൻ കോശി എന്നിവർ അറിയിച്ചു.

error: Thank you for visiting : www.ovsonline.in