OVS-Kerala News

ശതാബ്ദി നിറവില്‍ മാധവശ്ശേരി പള്ളി ; കാല്‍ നൂറ്റാണ്ട് പിന്നിട്ടു വാങ്ങിപ്പ് പെരുന്നാളും കണ്‍വന്‍ഷനും

കൊല്ലം  : പരിശുദ്ധ തെവോദോറോസ് സഹദായുടെ നാമത്തിലുള്ള മലങ്കര സഭയിലെ ഏക ദേവാലയമായ പുത്തൂര്‍ മാധവശ്ശേരി സെന്‍റ്   തെവോദോറോസ് ഓര്‍ത്തഡോക് സ്‌ പള്ളിയില്‍ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പാചരണവും ശതാബ്ദി വര്‍ഷത്തില്‍ , ഇരുപത്തഞ്ചു വര്‍ഷം   പിന്നിടുന്നു . ഈ വര്‍ഷത്തെ പെരുന്നാളുകള്‍ക്ക് കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് , കൊച്ചി ഭദ്രാസനാധിപനും മലങ്കര ഓര്‍ത്തഡോക് സ്‌ സിറിയന്‍ സണ്‍‌ഡേ സ്കൂള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. യാകോബ് മാര്‍ ഐറെനിയോസ് ,അങ്കമാലി ഭദ്രാസനാധിപനും അഖില മലങ്കര ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റുമായ  യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്  എന്നീ  മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്‍കും.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ്‌ 15 വരെയുള്ള പെരുന്നാള്‍ ദിവസങ്ങളിലെ വചന ശുശ്രുഷകള്‍ക്ക് വന്ദ്യ വൈദിക ശ്രേഷ്ഠരും, വേദശാസ്ത്ര പണ്ഡിതരും നേതൃത്വം നല്‍കുന്നതോടൊപ്പം ഓഗസ്റ്റ്‌ 12-നു ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊല്ലം ഭദ്രാസന പ്രാര്‍ത്ഥനായോഗ  വാര്‍ഷിക കുടുംബ ധ്യാനത്തിന്  ശാലോം ടി.വി   പ്രശസ്ത പ്രഭാഷകന്‍ റവ. ഫാ. ജോസഫ്‌ പുത്തെന്‍പുരക്കലിന്‍റെ  സാനിധ്യം  ഈ വര്‍ഷത്തെ പെരുന്നാളിന്റെ മുഖ്യ സവിശേഷതയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാതൃ സ്പര്‍ശം ” – തിരുവനന്തപുരം ട്രിനിറ്റി- ആശ്രയയിലെ അന്തേവാസികളോടൊപ്പം ഒരു ദിനം “തെലോലോ ദെ ലേ ആമ്മോ ” – പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയില്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ  സാന്നിധ്യത്തില്‍ കുട്ടികളെ സമര്‍പ്പണം , കാന്‍ഡില്‍ പ്രോസഷന്‍ , ശതാബ്ധിയോടു അനുബന്ധിച്ച്  ഇടവകയിലെ മുതിര്‍ന്നവരെ ആദരിക്കല്‍ , വി. അഞ്ചിന്മേല്‍ കുര്‍ബാന , മെറിറ്റ്‌ അവാര്‍ഡ് ദാനം എന്നിവ പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.