OVS-Kerala News

മലങ്കര സഭയിലെ ആദ്യ പരുമല പദയാത്ര സുവർണ്ണ ജൂബിലിയിലേക്ക്

തുമ്പമൺ: 1969ൽ മലങ്കരയിൽ ആദ്യമായി ഒരു പരുമല പദയാത്രക്ക് രൂപം നൽകിക്കൊണ്ട് തുമ്പമൺ ഭദ്രസനത്തിലേ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളെ ഉൾപ്പെടുത്തി കൈപ്പട്ടൂർ സെൻറ് ഇഗ്നേഷ്യസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക കേന്ദ്രമാക്കി സെൻറ് ജോർജ്സ് ഒ. എസ്. സി. യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പരുമല പദയാത്ര ആരംഭിച്ചു. ഈ പദയാത്ര സംഘം നവംബർ 1ന് പരുമലയിൽ എത്തി ചേരുമ്പോൾ പരുമല പള്ളിയിലെ ചരിത്രപ്രസിദ്ധമായ രാത്രി റാസാക്ക് ശേഷം കൈപ്പട്ടൂർ സെൻറ് ജോർജ്സ് യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിലുള്ള , കൈപ്പട്ടൂർ MGM ഗായക സംഘം ഭക്തിഗാനർചന നടത്തി വരുന്നു.. 2009 സെപ്റ്റംബർ 22ന് മലങ്കരയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ തിരുമനസ് കൊണ്ട് “മലങ്കരയിലെ ആദ്യ പരുമല പദയാത്ര” എന്നുള്ള അനുഗ്രഹീത കല്പന നൽകുകയും ” തീർത്ഥയാത്രകളുടെ മാതാവ്” എന്ന് നാമകരണം ചെയ്യുകയും ചെയ്തു .

ഈ പദയാത്ര സംഘം 49 വർഷങ്ങൾ പിന്നിട്ട് സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്. സുവർണ്ണ ജൂബിലി പദയാത്രയ്ക്കായി ലോഗോ കോംപെറ്റിഷൻ നടത്തുന്നു.
Reflect : 50 th YEAR OF PARUMALA PADHAYATHRA (ആദ്യ പരുമല പദയാത്ര).

ലോഗോ അയക്കേണ്ട mail id : padayathragoldenjubilee@gmail.com
ലോഗോ അയക്കേണ്ട അവസാന ദിവസം: 2017 October 20 .