OVS - Latest NewsOVS-Kerala News

കുരിശുംതൊട്ടിക്കു നേരെ ആക്രമണം

കോട്ടയം ∙ താഴങ്ങാടി മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വക ആലുംമൂട് കുളപ്പുരക്കടവ് റോഡിനു സമീപത്തെ കുരിശുംതൊട്ടിക്കു നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ചുറ്റുമതിലിന്‍റെ മകുടങ്ങളും ചുറ്റുവിളക്കുകളും നശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഇക്കാര്യം പരിസരവാസികളുടെ ശ്രദ്ധയിൽപെട്ടത്. മൂന്നാഴ്ച മുൻപും കുരിശടിക്കു നേരെ ആക്രമണമുണ്ടായി.

ഭണ്ഡാരം പൊളിക്കാനോ പണം കവരാനോ ശ്രമിക്കാത്തിനാൽ മോഷണം ശ്രമം അല്ലെന്നും മനഃപൂർവം മതിലും മറ്റും തകർക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചതാണെന്നു സംശയിക്കുന്നതായി പള്ളി അധികൃതർ പറഞ്ഞു. വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ആരാധനാലയത്തിന് എതിരെ നേരത്തേ ആക്രമണം നടന്നിട്ടും പൊലീസ് ഒന്നും ചെയ്യാതിരുന്നതു വൻവീഴ്ചയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.