OVS-Kerala News

സുവർണ്ണ ജൂബിലീ നിറവില്‍ എം.ജി.എം കുട്ടംപേരൂർ യുവജനപ്രസ്താനം

മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനത്തിൽ ഉൾപ്പെട്ട കുട്ടംപേരൂർ  സെന്‍റ് ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ സുറിയാനി പള്ളിയിലെ പ. പരുമല കൊച്ചു തിരുമേനിയുടെ നാമത്തിലുള്ള എംജിഎം യുവജനപ്രസ്താനം , അതിന്‍റെ പ്രവർത്തന കാലചക്രത്തിൽ 49 വർഷങ്ങൾ പിന്നിട്ട്‌ സുവർണ്ണ ജൂബിലീ നിറവിലേക്ക്‌ പ്രവേശിക്കുന്നു.

വിവിധ പദ്ധതികൾ ആസൂത്രണം ച്ചെയ്തു കൊണ്ട്‌ 1 വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക്‌ 2017 ഒക്ടോബർ മാസം 29 ഞായറായിച്ച 10- നു തിരി തെളിയുകയാണു, പ്രസ്തുത സമ്മേളനം ബഹു.ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ അവറുകൾ ഉത്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും. അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ്‌ മാർ യൂലിയോസ്‌ തിരുമേനി , ബഹു ചെങ്ങുന്നൂരിന്‍റെ എം.എൽ.എ അഡ്വ. കെ.കെ രാമചന്ദ്രൻ നായർ , കരുണ പെയിൻ & പാലിയേറ്റീവ്‌ കെയർ ചെയർമാൻ ശ്രീ.സജി ചെറിയാൻ, ഫാ.എബി ഫിലിപ്പ്‌ എന്നിവർ അടക്കം വിവിധ സഭാ – സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. മലങ്കര സഭയിലും പ്രദേശത്തും ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച്‌ മുന്നേറുന്ന കുട്ടംപേരൂർ എംജിഎം -ന്‍റെ ഈ ചരിത്ര മൂഹൂർത്തത്തിലേക്ക്‌ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ച്ചെയ്തുകൊള്ളുന്നു.