OVS-Kerala News

യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വാർഷികവും പ്രവർത്തനോദ്ഘാടനവും നടന്നു

പിറവം : യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ്  ഭദ്രാസന വാർഷികവും 2016-17 വർഷ പ്രവർത്തന ഉദ്ഘാടനവും മണ്ണൂക്കുന്ന് സെന്‍റ്   മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത  അധ്യക്ഷത വഹിച്ച യോഗത്തിൽ  യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.യുവജനപ്രസ്ഥാനത്തിന്റെ മുഖ്യ ചിന്താവിഷയമായ “മൗനത്തിന്റെ സൗന്ദര്യം “ എന്ന വിഷയത്തെക്കുറിച്ച്  യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകൻ വിഷയാവതരണം നടത്തി.

കേന്ദ്ര ഓഫീസ് പുനരുദ്ധാരണത്തിന് വേണ്ടി കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം സമാഹരിച്ച തുക 25000 /-  യൂഹാനോൻ മാർ പോളികാർപ്പോസിന് കൈമാറി. ഭദ്രാസന കലാമേളയിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ നല്‍കി. 2016 വർഷത്തെ ഏറ്റവും മികച്ച യുണിറ്റിനുള്ള  പുരസ്കാരം മണ്ണൂക്കുന്ന് കത്തീഡ്രലിനും  ഏറ്റവും കൂടുതൽ യുവജനപ്രസ്ഥാന അംഗങ്ങളെ  പങ്കെടുപ്പിച്ച യുണിറ്റിനുള്ള സമ്മാനം പാമ്പാക്കുട ചെറിയ  പള്ളിയക്ക്   ചടങ്ങിൽ വിതരണം ചെയ്തു. “യുവതലമുറയും സമൂഹവും തമ്മിലുള്ള ബന്ധം “ എന്ന വിഷയത്തെക്കുറിച്ച് ഡോ.ഫ്രാൻസിസ് മൂത്തേടൻ (മെഡിക്കൽ കോളേജ് കോലഞ്ചേരി) ക്ലാസ്സ് നയിച്ചു. 2015-16 വർഷ വാർഷിക പ്രവർത്തന റിപ്പോർട്ട് ഭദ്രാസന ജനറൽ സെക്രട്ടറി  ഗിവീസ് മർക്കോസ് അവതരിപ്പിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ ജോജി.പി.തോമസ്, ദദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ്,  യുവജനപ്രസ്ഥാനം കേന്ദ്ര കോർഡിനേറ്റർ ഫാ.ബിജോ രാജൻ, ഫാ.പി.യു.കുര്യാക്കോസ് പോത്താറയിൽ കോറപ്പിസ്കോപ്പ ,ഫാ.ജോസഫ് മലയിൽ ,ഫാ റ്റി.വി. ആൻഡ്രൂസ്,  ഫാ.റ്റി.പി.കുര്യൻ ,ഫാ.വി.എം.പൗലോസ് ,ഫാ.ജെസ്റ്റിൻ തോമസ് ,ഫാ.ബൈജു ജോൺസൺ , കേന്ദ്ര സെക്രട്ടറി ജിനിൽ ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജു അബ്രഹാം മാത്യൂ,ബേസിൽ കറിയാച്ചൻ ,ജാസ്മിൻ സെബാസ്റ്റ്യൻ , യുണിറ്റ് സെക്രട്ടറി അഖിൽ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്ന്  ഭദ്രാസന വൈസ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്‍ എല്ലാവര്ക്കും നന്ദി പ്രകാശിപിച്ചു.മണ്ണുക്കുന്നു  കത്തീഡ്രല്‍  യുവജന  പ്രസ്ഥാനത്തിന്  പുറമേ നാല് മേഖലകളില്‍ നിന്നായി 217 പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.