OVS-Kerala News

യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസന ‘യൂത്ത് മീറ്റ്’ നടന്നു

ലുവ : ഓര്‍ത്തഡോക് സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസന 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ഏകദിന സമ്മേളനവും ‘യൂത്ത് മീറ്റ് 2016 ‘ പള്ളിക്കര മാര്‍ ബസേലോയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ്‌ പള്ളിയില്‍ നടന്നു.അങ്കമാലി ഭദ്രാസനാധിപനും ഓര്‍ത്തഡോക് സ്‌ യുവജനപ്രസ്ഥാനം പ്രസിഡന്‍റ് കൂടിയായ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്‍റ് ഫാ.ഫിലിപ്പ് തരകന്‍ അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്‍റെ ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയമായ ”മൗനത്തിന്റെ സൗന്ദര്യം” എന്ന വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തി.പള്ളിക്കര പള്ളി വികാരിയും ഓര്‍ത്തഡോക് സ്‌ യുവജനപ്രസ്ഥാനം പ്രസിദ്ധീകരണമായ ”ഓര്‍ത്തഡോക് സ് യുവജനം” മാസികയുടെ ചീഫ്‌ എഡിറ്ററുമായ ഫാ.എല്‍ദോ കുര്യാക്കോസ്‌ അദ്ധ്യക്ഷനായി. സമ്മേളനത്തിന്‍റെ ഭാഗമായി ഭദ്രാസനത്തിലെ വൈദീകരെ ആദരിക്കല്‍,വൃക്ഷതൈ നടല്‍,കാലാമേളയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എന്നിവ നടന്നു.അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ.ബോബി വര്‍ഗീസ്‌ , ഭദ്രാസന – കേന്ദ്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ചു നൂറോളം പ്രവര്‍ത്തകരും സമ്മേളനത്തില്‍ സംബന്ധിച്ചു.