OVS - Latest NewsOVS-Pravasi News

സ്‌നേഹകൂട്ടായ്മയുടെ വിജയഭേരി മുഴക്കി ഫാമിലി കോണ്‍ഫറന്‍സിന് സമാപനം

അറിയുവാനുള്ള ആശയും, കേള്‍ക്കാനുള്ള ആവേശവും, ഉള്‍ക്കൊള്ളാനുള്ള അഭിവാഞ്ചയും
 നിറഞ്ഞു നിന്ന വിശ്വാസ തീക്ഷ്ണതയുടെ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി

ജോര്‍ജ് തുമ്പയില്‍ എഴുതുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും ധ്യാന നിമഗ്നമായ അന്തരീക്ഷത്താലും മുഖരിതമായിരുന്നു.

അനുതാപവും ഉപവാസവും ഒക്കെ മുഖ്യ വിഷയങ്ങളായ വേദികളിലും ചര്‍ച്ചാ ക്ലാസ്സുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഉത്സാഹത്തോടെയുള്ള പങ്കാളിത്തമാണുണ്ടായിരുന്നത്. നാലുദിന കോ ണ്‍ഫറന്‍സ് ഇന്ന് സമാപിക്കും. ആത്മീയത ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട് മൂന്നാം ദിവസമായ വെള്ളിയാഴ്ച സജീവമായിരുന്നു. ക്ലര്‍ജി ആന്‍ഡ് ബസ്‌കിമോസ് മീറ്റിങ്ങും നടന്നു.

ലൂക്കോസിന്റെ സുവിശേഷം 15-മത്  അധ്യായത്തില്‍ അനുതാപം വിവരിക്കുന്ന മൂന്ന് ഉപമകള്‍ നഷ്ടപ്പെട്ടതിന് വീണ്ടെടുത്ത് സന്തോഷിക്കുന്ന അനുഭവത്തിന്റെ ആവിഷ്‌ക്കാരമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. നിസംഗതയും അലസത യും അശ്രദ്ധയും അനുവര്‍ത്തിച്ച് ആടിന് ഇടയന്റെ സാമീപ്യം നഷ്ടപ്പെട്ടു. അശ്രദ്ധയും പൊങ്ങച്ച വും അഹങ്കാരവും ആവാഹിക്കപ്പെട്ട സ്ത്രീയുടെ നാണയം നഷ്ടമായി.

സ്‌നേഹത്തിന്റെ അഭാവവും സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥതയില്ലായ്മയും കൈമുതലാക്കിയ മുടിയന്‍പുത്രന്‍ പിതൃസ്‌നേഹത്തില്‍ നിന്ന് അന്യമായി. പൊന്റ്‌റിക്കസ് ഇവാഗ്രസിന്റെ അഭി പ്രായത്തില്‍ നഷ്ടമാക്കപ്പെടുന്ന എട്ട് ദുഷ്ചിന്തകള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായതാണ് അ ത്യാര്‍ത്തി.മോഹത്തിന്റെ വാതിലും ഇരിപ്പടവുമായ ഒന്നാണിത്. ദുഷ്‌കാമം, ഹൃദയകാഠിന്യം, അലസത, മുന്‍കോപം, അശ്രദ്ധ, അഹങ്കാരം, വിദ്വേഷം തുടങ്ങിയവ നമ്മെ നാം അല്ലാതെയുമാ ക്കുന്നു. ദൈവസ്വരൂപത്തെ വികലമാക്കുന്നു.

ഇങ്ങനെ നഷ്ടമായതിനെ കണ്ടെത്തുവാന്‍ കഴിയുന്ന ഇടയത്വ ശുശ്രൂഷ വിശ്വാസികള്‍ വിസ്മരിക്ക രുത്.കണ്ടെത്തുവാനുള്ള യാത്ര അവസാനിക്കുന്നത് കാല്‍വറി ക്രൂശിന്റെ അരികി ലാണ്. അവി ടെ കണ്ണുനീരിനാല്‍ മുഴുകുന്ന ഒരു പരിത്യാഗം ഉയരണം. ഇതിനെയാണ് കണ്ണുനീരിന്റെ വേദശാ സ്ത്രമെന്ന് പിതാക്കന്മാര്‍ വിളിക്കുന്നത്. ഈ കണ്ണുനീര്‍ വികാരപരമായ വിസ്‌ഫോടനമല്ല. പകരം ആത്മീയ നയനങ്ങളുടെ നനവാണ്. വീടു മുഴുവന്‍ അടിച്ചുവാരി വിള ക്കു കൊണ്ട് സസൂക്ഷ്മം തന്റെ നഷ്ടപ്പെട്ട നാണയം നോക്കുന്ന ഉപമയിലെ സ്ത്രീയെ പോലെ ഒരു സമഗ്ര ആത്മീയ അന്വേഷണം അനിവാര്യമാണ്.

തിരിച്ചുവരുന്ന മകനെ സ്വീകരിക്കുന്ന പിതാവിനെ പോലെ സ്‌നേഹനിധിയായ ദൈവം അനുത പിക്കുന്ന പാപിയെ സ്വീകരിക്കുന്നവനാകുന്നു. അവിടെ സന്തോഷത്തിന്റെ ഔന്നത്യം ദര്‍ശി ക്കാം. ഓര്‍ത്തഡോക്‌സ് തിയോളജിയുടെ മര്‍മ്മപ്രധാനമായ ഈ ആശയം വളരെ സരസമായി പ്രായോഗിക ജീവിതത്തിലെ സംഭവങ്ങളെ ബന്ധപ്പെടുത്തിയാണ് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ കോറോസ് മെത്രാപ്പോലീത്ത സംസാരിച്ചത്.

കോണ്‍ഫറന്‍സ് വിജയഘടകങ്ങളിലെ ഏറ്റവും പ്രധാന ഘടകമായി എല്ലാവരും അംഗീകരിച്ച തും മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തയുടെചിന്താവിഷയത്തിലൂന്നിയ പ്രഭാഷണങ്ങളാ യിരുന്നു. കേരളത്തിനു പുറത്തുള്ള ഇടവകകള്‍ സഭയുടെ ജീവനാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരളത്തിലെ മാതൃസഭ അമേരിക്കന്‍ ഭദ്രാസ നത്തിലേക്ക് ഉറ്റുനോക്കുന്ന കാലം വരുമെന്ന് തന്റെ സൂന്ത്രോണിസോ ശുശ്രൂഷാവേളയില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പരാമര്‍ശിച്ചതിനെ സൂചിപ്പിച്ചു കൂടിയാണ് മാര്‍ ദീയസ്‌കോറോസ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ഇതു പോലെയുള്ള കോണ്‍ഫറന്‍സുകള്‍ സഭാംഗങ്ങള്‍ക്കിടയില്‍ ഐക്യം ദൃഢമാക്കുന്നതിന് ഉപകരിക്കും.താനിവിടെ കണ്ടത് സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും വിജയഗാഥയാണ് എ ന്നും അദ്ദേഹം പറഞ്ഞു.വിജയഗാഥകള്‍ക്കിടയിലും കൂടുതല്‍ പ്രവര്‍ത്തനോജ്വലമായ എന്തെ ങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കൂമോയെന്ന് ചോദിച്ചപ്പോള്‍ തലമുറകളുടെ അന്തരം എന്നാ യിരുന്നു തിരുമേനിയുടെ മറുപടി. പുതിയ തലമുറയില്‍പ്പെട്ടവരെ കുറച്ചു കൂടി ഊര്‍ജ്ജ്വ സ്വലതയോടെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ജെന്‍ഡര്‍ മിക്‌സിംഗിന്റെ ആവശ്യകത ഉണ്ട് എന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.

സന്ധ്യാനമസ്‌ക്കാരത്തിനു ശേഷമുള്ള സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണം,വിശ്വാസികളെ വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിക്കുവാനും ആത്മീയ ഉണ ര്‍വ്വ് ലഭിക്കാനും ഉതകുന്നതായിരുന്നു. തുറന്ന മനസ്ഥിതി ഇല്ലാത്തിടത്തോളം കാലം ക്രിസ്തുവി ന്റെ ശരീരമായി രൂപാന്തരപ്പെടാന്‍ സാധിക്കുകയില്ല. മനസ്സും ആത്മാവും തുറക്കുകയും, മറ്റുള്ള വരെ ദൈവസൃഷ്ടിയായി സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം. വിശുദ്ധ കുമ്പസാരം ആത്മാ വിന്റെ ചികിത്സയാണ്. ഒരു പേഴ്‌സണല്‍ കുമ്പസാര പിതാവിനെ കണ്ടു പിടിക്കുന്നതാണ് ഉത്ത മം. പല ഡോക്ടര്‍മാരെ മാറി മാറി കാണുന്ന ഒരു രോഗിയുടെ അവസ്ഥ ശ്രദ്ധിക്കുക. പൂര്‍ണ്ണമായ രോഗനിവാരണത്തിന് ഡോക്ടര്‍മാരെ കൂടെകൂടെ മാറ്റുന്നത് ശരിയല്ല.

അനന്യാസിന്റെ രൂപാന്തര കഥയെ അടിസ്ഥാനമാക്കിയാണ് മാര്‍ നിക്കോളോവോസ് സംസാരി ച്ചത്. എലിസബത്ത് ജോയി കൊച്ചമ്മയുടെ സഹോദരിയും തീയോളജി നിപുണയും യുണൈറ്റഡ് ലൂഥറന്‍ ചര്‍ച്ചിലെ പാസ്റ്ററുമായ ഡോ. ഇവാഞ്ചലീന്‍ രാജ്കുമാറിനെ മാര്‍ നിക്കോളോവോസ് പരിച യപ്പെടുത്തി. ഡോ. ഇവാഞ്ചലീന്‍ രാജ്കുമാര്‍ ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. പ്രാര്‍ത്ഥനക ളും ആത്മീയപ്രഭാഷണങ്ങളും ചര്‍ച്ചാക്ലാസ്സുകളും, ഹൈക്കിംഗും, സ്‌പോര്‍ട്‌സുമൊക്കെയായി തിരക്കാര്‍ന്ന ഒരു പകലിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനയോടെ വിശുദ്ധ കുമ്പസാരത്തിന് വേദിയൊരുങ്ങി.

മൂന്നു ദിവസത്തെ തിരക്കാര്‍ന്ന പ്രോഗ്രാമുകളില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടു ത്തും സഹകരിച്ചവര്‍ക്കൊക്കെ ആത്മീയ ഉണര്‍വ്വ് അനുഭവിക്കാനും സ്വയം പരിശോധിക്കാനു മുള്ള സമയമായിരുന്നു അത്. ശനിയാഴ്ച രാവിലെ 6.45-ന് നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് സമാപന സമ്മേളനം. പ്രഭാതഭക്ഷണത്തിന് ശേഷം 11 മണിക്ക് ചെക്കൗട്ട്. ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയി ലേക്ക് നയിക്കുന്ന ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും കോണ്‍ഫറന്‍സ് വിജയമായെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

 യുവജന - വിദ്യാര്‍ത്ഥി പ്രസ്ഥാന  അലുംനി യോഗം ചേര്‍ന്നു 
MGOCSM-NEWS.JPG.image.784.410

ഫിലിപ്പോസ് തോമസ്‌ എഴുതുന്നു

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി  പ്രസ്ഥാനത്തിന്റെ യും(എംജിഒസിഎ സ്എം)ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്‌മെന്റിന്റെയും (ഒസിവൈഎം) മുന്‍ പ്രവര്‍ത്ത കരുടെ പ്രഥമയോഗം ഫാമിലി & യൂത്ത് കോണ്‍ ഫറന്‍സിനോടനുബന്ധിച്ച് ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാര്‍ ത്ഥി പ്രസ്ഥാ നത്തിലും യുവജനപ്രസ്ഥാനത്തിലും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്ത കരുടെ കൂട്ടായ്മ ഉറപ്പിക്കുന്നതിനും സഭയ്ക്കും ഭദ്രാസനത്തിനും അവരുടെ സേവനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും ഈ കൂട്ടായ്മ സഹായകമാകും.

നിക്കോളോവോസ് തിരുമേനി തന്റെ ആമുഖ പ്രസംഗത്തില്‍ എംജിഒസിഎസ്എം – ഒസിവൈഎം അലുംനിയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനെ പറ്റി പ്രതിപാദിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ്, ചാന്‍സലര്‍ ഫാ. തോമസ് പോള്‍ ,എംജിഒസിഎസ്എം മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ തോമസ്, ഒവിബിഎസ് മുന്‍ ഡയറക്ടര്‍ ഫാ. ഡോ. രാജു വര്‍ഗീസ്, ഫാ ജേക്കബ് ഫിലിപ്പ് എന്നിവരും ധാരാളം മുന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.

ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി സീനിയര്‍ അഡ്വൈസര്‍മാരായി ഫാ.
എം.കെ. കുറിയാക്കോസ്, ഫാ. ജോണ്‍ തോമസ്, ഫാ. ഡോ. രാജു വറുഗീസ് എന്നിവരെ തിരഞ്ഞെടുത്തു.സജി. എം. പോത്തന്‍, മാത്യു സാമുവല്‍ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും സൂസന്‍ വറുഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് തുമ്പയില്‍ എന്നിവരെ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി
conference-chronicle.jpg.image.784.410

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ
ദൈനംദിന വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ഡെയിലി ന്യൂസ് ബുള്ളറ്റിന്‍
‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ ഏറെ ശ്രദ്ധേയമായി. പ്രൊഫഷണല്‍ പത്രങ്ങള്‍ ചെയ്യുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെയും നിത്യേന പുറത്തിറക്കിയത്. ന്യൂസ് ലെറ്ററിന് ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയായിരുന്നു.

ഒന്നാം ദിന ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ Click Here

ജൂലൈ 13 ബുധന്‍ മുതല്‍ 16 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ നടന്ന കോണ്‍ഫറന്‍സിലായിരുന്നു നാലു ലക്കങ്ങളിലായി കോണ്‍ഫറ ന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ചത്. ഒപ്പം സഭ വാങ്ങാനൊരുങ്ങുന്ന പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടനിലുള്ള റിട്രീറ്റ് സെന്ററിനെക്കുറിച്ച് സപ്ലിമെന്റും പ്രസിദ്ധീകരിച്ചു.

രണ്ടാം ദിന ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ Click Here

കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ സജ്ജമാക്കിയായിരുന്നു ക്രോണിക്കിള്‍ പ്രസിദ്ധീകരണം. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലായിരുന്നു കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ എഡിറ്റര്‍.

മൂന്നാം ദിന ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ Click Here

എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറു മണിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത്. ഫാ. പൗലോസ് റ്റി. പീറ്റര്‍, ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍, ഫാ. ഷിബു ഡാനിയല്‍, വറുഗീസ് പോത്താനിക്കാട്, ഫിലിപ്പോസ് ഫിലിപ്പ്, മാത്യു സാമുവല്‍, ലിന്‍സി തോമസ്, ആനി ലിബു, ആഷ ജോര്‍ജ്, സജി എം. പോത്തന്‍, ഫോട്ടോഗ്രാഫര്‍മാരായ അജിത് വറുഗീസ്, ബിപിന്‍ മാത്യു, സജി കെ. പോത്തന്‍ എന്നിവർ ചേര്‍ന്നാണ് ക്രോണിക്കിള്‍ പുറത്തിറക്കിയത്. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറാര്‍ ജീമോന്‍ വര്‍ഗീസ് തുടങ്ങിയവരും സമ്പൂര്‍ണ്ണ സഹകരണം നല്‍കി.

നാലാം  ദിന ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ Click Here

കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും
ഉണ്ടായിരുന്നു. ഇവര്‍ വൈകിട്ട് എത്തിക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് പുലര്‍ച്ചയോടെ പേജ്
വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്റ് ചെയ്യുകയുമായിരുന്നു പതിവ്. കോണ്‍ഫറന്‍ സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിലാഴ്ന്നു കിടന്നപ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിച്ച അംഗങ്ങളെല്ലാം തന്നെ ഉണര്‍ന്നിരുന്നു പ്രവര്‍ത്തി ച്ചു. കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ടപ്പു മൊക്കെ സ്ഥിരം പംക്തികളായി. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹരമായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തരും ക്രോണിക്കിളിനെ ഹൃദയത്തോടു ചേര്‍ത്തു വച്ചു.

 റിട്രീറ്റ് സെന്‍റെര്‍ സ്പെഷ്യല്‍ ‘കോണ്‍ഫറന്‍സ് ക്രോണിക്കിള്‍’ Click Here

കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ ഈ പ്രത്യേക പതിപ്പ് സൂക്ഷിച്ച് വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ക്രോണിക്കിള്‍ കൃത്യസമയത്തു തന്നെ വിതരണം ചെയ്യുന്നതില്‍ മുന്‍കൈയെടുത്ത ടീം അംഗങ്ങള്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ സംഘാടക മികവായിരുന്നു കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ വിജയം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അഭിനന്ദിച്ചു.