OVS-Kerala News

മെത്രാഞ്ചേരി പള്ളിയില്‍ സ്വീകരണവും പ്രാർഥനായോഗ സംഗമവും 31ന്

കോട്ടയം (അമയന്നൂർ) ↔ കഴുന്നുവലം–മെത്രാഞ്ചേരി സെന്‍റ്   തോമസ് ഓർത്തഡോക്സ് പള്ളിയിലെ പ്രാർഥനാ യോഗങ്ങളുടെ സമ്മേളനവും കോട്ടയം ഇടവകയുടെ സഹായ മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറസിനു സ്വീകരണവും ഓഗസ്റ്റ്‌ 31നു നടക്കും.

31നു വൈകിട്ട് അഞ്ചിനു പള്ളിയുടെ കുരിശിങ്കൽ സ്വീകരണം നൽകും.തുടർന്നു സന്ധ്യാനമസ്കാരം, ആറിന് വികാരി ഫാ. കുര്യാക്കോസ് വി.മാണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യസന്ദേശം നൽകും. കോട്ടയം ഭദ്രാസന പ്രാർഥനായോഗ സെക്രട്ടറി പി.എസ്.ജോർജ്, കെ.സി.കുരുവിള എന്നിവർ പ്രസംഗിക്കും. തുടർന്നു സ്നേഹവിരുന്ന്.