OVS-Kerala News

അടുപ്പുട്ടി എം.ജി.ഓ.സി.എസ്.എം രജതജൂബിലി:ഭവനം നിര്‍മ്മിച്ചു നല്‍കും;കല്ലിടല്‍ 7ന്

തൃശൂര്‍ → അടുപ്പുട്ടി സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക് സ്‌ പള്ളയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ 25-മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. അയ്യംപറമ്പിലെ കുന്നംകുളം ഭദ്രാസന ഭാവനപദ്ധതി നടക്കുന്ന  ബേഥേല്‍ വില്ലേജിലാണ്  പുതിയ ഭവനം നിര്‍മ്മിച്ചു നല്‍കുവാന്‍ ഒരുങ്ങുന്നത്.ഭവന പദ്ധതിയുടെ കല്ലിടല്‍ കര്‍മ്മം ഓഗസ്റ്റ്‌ 7 ന് ഉച്ചയ്ക്ക് 1 മണിക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ നിര്‍വഹിക്കും.