OVS-Kerala News

പിറവം സെന്‍റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന പള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍

ഏറണാകുളം → പരിശുദ്ധ സഭയുടെ പ്രഖ്യാപിത ഗ്രീഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്ര ദേവാലയങ്ങളില്‍ ഒന്നായ പിറവം സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്‌ കാതോലിക്കേറ്റ് സെന്‍റര്‍ പള്ളിയില്‍ കണ്ടനാട് ഭദ്രാസന അദ്ധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ജോസഫ്‌ മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപെരുന്നാള്‍ ഓഗസ്റ്റ്‌ 14 ഞായറാഴ്ച്ച നടത്തപ്പെടുന്നു.
രാവിലെ 8.30 മണിക്ക് നടക്കുന്ന വി.കുര്‍ബാനയ്ക്ക് സഭയിലെ സീനിയര്‍ വൈദികനും,പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും, വേദശാസ്ത്രജ്ഞനും എഴുത്തുകാരനുമായ  സഭാ ഗുരു രത്നം റവ. ഫാ. ഡോ.റ്റി.ജെ.ജോഷ്വാ മുഖ്യകാര്‍മ്മീകത്വം വഹിക്കുന്നതാണ്. ഇടവക വികാരി റവ.ഫാ.യാക്കോബ് തോമസ്‌ സഹകാര്‍മ്മീകനായിരിക്കും. പിറവത്തെ ഓര്‍ത്തഡോക്സ്‌ സഭാ വിശ്വാസികളുടെ  ആരാധനാലയം മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയാല്‍ 1981-ല്‍ സ്ഥാപിക്കപ്പെട്ടതാണ്.ചരമ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡ്, സാധുക്കൾക്കുള്ള വസ്ത്ര ദാനം , അനുസ്മരണ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. വിശുദ്ധ കുർബാനക്ക് ശേഷം സൺഡേസ്കൂൾ കുട്ടികളോട് ജോഷ്വാ അച്ചൻ സംവദിക്കുന്നതായിരിക്കും. തുടർന്ന് വിവിധ ആധ്യാന്മിക സംഘടനകളെ അച്ചൻ അഭിസംബോധന ചെയ്തു സംസാരിക്കും. അഭിവന്ദ്യ പക്കോമിയോസ് തിരുമേനി ഉപയോഗിച്ചിരുന്ന കാപ്പ സെറ്റ് ചാപ്പലിനുള്ളിൽ വിശ്വാസികൾക്ക് കാണത്തക്കവിധം പ്രദർശിപ്പിച്ചിട്ടുണ്ട് . ഇതിന്റെ അനാശ്ചാദനം ബഹുമാനപ്പെട്ട ജോഷ്വാ അച്ചനും ചാപ്പൽ വികാരി ഫാ. യാക്കോബ് തോമസ് കൂടി നിർവഹിച്ചു. 18 ആം തിയതി വ്യാഴാഴ്ച കർമ്മേൽക്കുന്നു പള്ളിയിലേക്ക് നടത്തപ്പെടുന്ന ഭദ്രാസന തീർഥയാത്ര വൈകിട്ട് 5 മണിക്ക് പിറവം കാതോലികയേറ്റു സെന്ററിൽ നിന്നും പുറപ്പെടുന്നതായിരിക്കും. സഭയുടെ വിവിധ മേഖലകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് വികാരി റെവ.ഫാ. യാക്കോബ് തോമസ് അറിയിച്ചു.