OVS - Latest NewsOVS-Pravasi News

കാതോലിക്ക നിധിശേഖരണം : പരിശുദ്ധ ബാവാ 25-ന് അമേരിക്കയില്‍

ന്യൂയോർക്ക് → രിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയന്‍   കാതോലിക്ക ബാവായുടെ അമേരിക്കൻ സന്ദർശനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കാതോലിക്കാ ദിന സമാഹരണ ദൗത്യവുമായി അമേരിക്കയിൽ ശ്ലൈഹിക സന്ദർശനത്തിനാണ് പരി. ബാവാ എത്തുന്നത്.ഓഗസ്റ്റ് 27ന് ന്യൂയോർക്കിലും 28 ന്  ഫിലഡൽഫിയായിലും നടക്കുന്ന സമ്മേളനത്തിൽ പരിശുദ്ധ  ബാവാ കാതോലിക്കാ ദിനപിരിവ് ഏറ്റുവാങ്ങും .

ചെറിലെയ്നിലുളള സെന്‍റ്   ഗ്രിഗോറിയോസ് ദേവാലയത്തിൽ 27 ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ന്യുയോർക്ക്,ന്യുജഴ്സി, കണക്ടിക്കട്ട്, മാസച്യുസെറ്റ്സ് എന്നിവിടങ്ങളിൽ നിന്നുളള ഇടവകകളുടെ വിഹിതമാണ് പരി.ബാവാ ഏറ്റുവാങ്ങുന്നത്. 28 ഞായറാഴ്ച ഫിലഡൽഫിയ ഫെയർ ലെസ് ഹിൽസ് സെന്‍റ്   ജോർജ്  മലങ്കര ഓർത്തഡോക്സ് പളളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഫിലഡൽഫിയ, മേരിലാൻഡ്, വിർജീനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിലെ ഇടവകകളിൽ നിന്നുളള കാതോലിക്കാദിന പിരിവ് തിരുമേനി ഏറ്റുവാങ്ങും.

ദ്രാസന അധ്യക്ഷൻ സക്കറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും ഫിനാന്‍സ് ചുമതല വഹിക്കുന്ന  നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും പരിശുദ്ധ ബാവാ തിരുമേനിയോടൊപ്പം പരിപാടികളിൽ പങ്കെടുക്കും. കാനഡയിൽ നിന്നുളള ഇടവകകൾക്ക് അവരവരുടെ സൗകര്യാർത്ഥം ന്യൂയോർക്കിലെയോ ഫിലഡൽഫിയായിലെയോ പരിപാടികളിൽ പങ്കെടുക്കാവുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് അറിയിച്ചു.

ഗസ്റ്റ് 25 വ്യാഴാഴ്ച ജെഎഫ്കെ ഇന്റർ നാഷണൽ എയർപോർട്ടിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ആചാരപരമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 26 വെളളിയാഴ്ച രാവിലെ പരി. ബാവായും സംഘവും നോർത്ത് ഈസ്റ്റ് ഭദ്രാസനം പെൻസിൽവേനിയ പോക്കോണോസിലെ ഡാൽട്ടൻ കൗണ്ടിയിൽ വാങ്ങിക്കുന്ന കെട്ടിട സമുച്ചയം ഉൾപ്പെട്ട 300 ഏക്കർ സ്ഥലത്തെ റിട്രീറ്റ് സെന്‍റെര്‍  സന്ദർശിക്കും. ഭദ്രാസനത്തിന് തലമുറകളെ ബന്ധിപ്പിക്കുന്നതിനും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ പരിഗണിച്ചും വിവിധ ആവശ്യങ്ങൾക്കുതകുന്ന ഒരു സെന്ററിന്റെ ആവശ്യം മുന്നിൽ കണ്ടാണ് റിട്രീറ്റ് സെന്റർ വാങ്ങുവാൻ പരിശുദ്ധ ബാവാ അംഗീകാരം നൽകിയത്. ഭദ്രാസനത്തിൽ 90 ശതമാനം പളളികൾക്കും സ്വന്തമായി പളളി കെട്ടിടങ്ങൾ ഉണ്ടായിയെന്നും ആത്മീയ സംഘടനകളുടെ പ്രവർത്തനങ്ങൾ കാലികമായി വളർന്നു കൊണ്ടിരിക്കുകയാണെന്നും വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഈ റിട്രീറ്റ് സെന്റർ അനിവാര്യമാണെന്നും കണ്ടിതനെത്തുടർന്നാണ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ഈ പ്രോജക്ട് ഏറ്റെടുത്തത്. വൈകുന്നേരം ആറ് മണിക്ക് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പരിശുദ്ധ ബാവാ പങ്കെടുക്കും.

27 ശനിയാഴ്ച ന്യുയോർക്ക് ഭാഗങ്ങളിൽ നിന്നുളള ഇടവകകളിലെ കാതോലിക്കാ ദിനപിരിവ് ഏറ്റുവാങ്ങിയതിനു ശേഷം ഫിലഡൽഫിയായിലേക്ക് യാത്ര തിരിക്കുന്ന പരിശുദ്ധ ബാവാ ബെൻസേലം സെന്‍റ്   ഗ്രിഗോറിയോസ് പളളിയിൽ സന്ധ്യ നമസ്കാരത്തിന് നേതൃത്വം നൽകും. 28 ന് പരി. ബാവായ്ക്കും മേൽപ്പട്ടക്കാർക്കും ഊഷ്മളമായ വരവേൽപ്പ് നൽകും. പൊതു സമ്മേളനത്തിൽ സഭാ– ഭദ്രാസന നേതൃത്വങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

28 ഞായറാഴ്ച വൈകിട്ട് ന്യൂയോർക്കിലെ ആസ്ഥാനത്ത് തിരിച്ചെത്തുന്ന പരിശുദ്ധ ബാവാ 30 ന്
ഹൂസ്റ്റണിലേക്ക് യാത്രയാവും. സെപ്റ്റംബർ 5ന് ഇന്ത്യയിലേക്ക് മടങ്ങും.

കൂടുതൽ വിവരങ്ങൾക്ക് :
ഭദ്രാസന ഓഫീസ് : 718 470 9844
ഭദ്രാസന സെക്രട്ടറി : ഫാ. എം. കെ. കുറിയാക്കോസ് : 201 681 1078