OVS-Kerala News

പള്ളികളില്‍ വാങ്ങിപ്പു പെരുന്നാൾ കൊണ്ടാടുന്നു

സൗത്ത് പാമ്പാടി:– പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഓഗസ്റ്റ് 14, 15 തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടപ്പെടുകയാണ്. 14– തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്കാരവും തിങ്കളാഴ്ച രാവിലെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. വികാരി ഫാ. പി.എം. സഖറിയ പള്ളിക്കപ്പറമ്പിൽ കാർമികത്വം വഹിക്കും.

15 നു വൈകുന്നേരം 5.30 ന് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മാന്തുരുത്തി കുരിശടിയിൽ നടക്കുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും മലബാർ ഭദ്രാസനാംഗമായ ഫാ. വർഗീസ് പി. ചെറിയാൻ (ബിബിൻ) നേതൃത്വം നൽകും. തുടർന്ന് പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.

കൂരോപ്പട :- സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ 14, 15 തീയതികളിൽ നടത്തും. 14ന് ഏഴിനു പ്രഭാതനമസ്കാരം, എട്ടിനു കുർബാന, മാതാവിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള തോട്ടുങ്കൽ കുരിശിൻതൊട്ടിയിൽ ആറിനു സന്ധ്യാനമസ്കാരം, ഏഴിന് പ്രഭാഷണം–ഫാ. ഏബ്രഹാം ജോൺ തെക്കേത്തറ.
7.30നു പള്ളിയിലേക്കു റാസ. 8.30നു പ്രാർഥന, ആശീർവാദം. 15ന് ഏഴിനു പ്രഭാതനമസ്കാരം, എട്ടിനു കുർബാന – ഡോ. എം.എസ്.യൂഹാനോൻ‌ റമ്പാൻ. 10.30ന് എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് എൻഡോവ്മെന്റ് വിതരണം. 10.45നു സ്ഥലനിധി ഫണ്ട് സമർപ്പണ തുടക്കം. കൊച്ചുപറമ്പിൽ പീറ്റർ കുര്യനിൽനിന്നു റമ്പാച്ചൻ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യും. 11നു നേർച്ചവിളമ്പ്, പ്രഭാതഭക്ഷണം. വികാരി ഫാ. ആൻഡ്രൂസ് ടി. ജോൺ നേതൃത്വം നൽകും.

മീനടം:- സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ 14,15 തീയതികളിൽ ആഘോഷിക്കും. 14നു ടിഎംജിയുപി സ്കൂളിനു സമീപമുള്ള വി. ദൈവമാതാവിന്റെ കുരിശടിയിൽ 5.30നു സന്ധ്യാ നമസ്കാരം, ഗാനശുശ്രൂഷ, അനുസ്മരണ പ്രഭാഷണം ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ. തുടർന്ന് ആശീർവാദം, പുഴുക്കുനേർച്ച. 15നു രാവിലെ പള്ളിയിൽ 7.30നു കുർബാന. തുടർന്നു പാച്ചോർ നേർച്ച.

വാകത്താനം :- വള്ളിക്കാട്ട് ദയറായിൽ വിശുദ്ധ ദൈവമാതാവിന്റെ‌ വാങ്ങിപ്പുപെരുന്നാൾ ഇന്നും നാളെയും ആചരിക്കും. ഇന്നു രാവിലെ കുർബാന, വൈകിട്ടു ഫാ. ജോൺ ശങ്കരത്തിലിന്റെ വചനശുശ്രൂഷ, തുടർന്നു പ്രദക്ഷിണം. നാളെ രാവിലെ കുർബാനയെത്തുടർന്നു ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർഥന, ധൂപപ്രാർഥന, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്.

അമയന്നൂർ :- കാരാട്ടുകുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ശൂനോയോ സംഗമ സമാപനവും ഇന്നും നാളെയും നടത്തും. ഇന്നു പ്രഭാതനമസ്കാരം, കുർബാന 6.45. വൈകിട്ട് 6.30നു സന്ധ്യാനമസ്കാരം, സന്ദേശം ഫാ. വർഗീസ് ജേക്കബ് പാച്ചേരിയിൽ, റാസ, ആശീർവാദം, കൈമുത്ത്. നാളെ പ്രഭാതനമസ്കാരം 6.45, കുർബാന ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ, പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, ലേലം, കൊടിയിറക്ക്.

ഞാലിയകുഴി :- മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ശൂനോയോ സംഗമം ഇന്നു 4.30നു നടക്കും. പോൾ റമ്പാൻ വചനശുശ്രൂഷ നിർവഹിക്കും. നാളെ 6.30നു പ്രഭാതനമസ്കാരം, 7.15നു കുർബാന: പോൾ റമ്പാൻ. തുടർന്നു പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്.