കാതോലിക്കാ ബാവയെ ശ്രീ എം സന്ദര്‍ശിച്ചു
കോട്ടയം: ദേവലോകം അരമനയില്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ ആത്മീയാചാര്യന്‍ ശ്രീ എം സന്ദര്‍ശിച്ചു. സൗഹൃദസന്ദര്‍ശനത്തില്‍ ഇരുവരും ആദ്ധ്യാത്മിക ചിന്തകളാണ് പങ്കിട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ. ടി.കെ.ജയകുമാര്‍, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ പങ്കെടുത്തു.