OVS - Latest NewsOVS-Kerala News

സമാധാനം ശാശ്വതമായി അടിവരയിടുന്നതാവണം: പരിശുദ്ധ കാതോലിക്ക ബാവ

യു.എ.ഇ : പരിശുദ്ധ സഭയുടെ നിലാപാട് ആവര്‍ത്തിച്ചു മലങ്കര സഭാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ.മലങ്കര സഭയില്‍ സമാധാനം ഉണ്ടാകണം,പൊട്ടിത്തകരുന്ന ഒന്നാകരുതെന്നും പരിശുദ്ധ കാതോലിക്ക ബാവ.ദുബായ് സെന്‍റ് തോമസ്‌ ഓർത്തോഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കി.വിശ്വാസികള്‍ക്ക് ആരാധാന സൗകര്യം അനുവദിച്ചു തരുകയും ചെയ്തു.ഇവിടുത്തെ ഭരണാധികാരികളോട് സഭ കടപ്പെട്ടിരിക്കുന്നു – പരിശുദ്ധ ബാവ പറഞ്ഞു.യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ പരിശുദ്ധ ബാവ സംബന്ധിച്ചു പ്രണാമം അർപ്പിച്ചിരിന്നു.

മലങ്കര സഭയെ സംബന്ധിച്ചു ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ അസ്തിത്വത്തിന് അടിത്തറയിട്ട പ്രഖ്യാപനം ആയിരുന്നു ഭാരതത്തിന്‍റെ പരമോന്നത നീതി പീഠത്തില്‍ നിന്ന് ലഭിച്ചത്.സഭയും പള്ളികളും മറ്റും മുറുകെ പിടിക്കുന്ന തരത്തിലായിരുന്നു അത്.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാനസികാവസ്ഥയിലാണ്. സമുദായക്കേസില്‍ 1958-ല്‍ വിധി ഉണ്ടായപ്പോള്‍ വളരെ വേഗത്തില്‍ സമാധാനം പ്രഖ്യാപിച്ചു.വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹയെ തള്ളിയുള്ള പ്രഖ്യാപനം പാത്രിയര്‍ക്കീസില്‍ നിന്ന് ഉണ്ടായി.അതികം നീണ്ടില്ല.കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പൊട്ടിത്തകര്‍ന്നു.മാര്‍ത്തോമ്മാ ശ്ലീഹയെ മറന്നു സഭയ്ക്ക് മുന്നോട്ടു പോകാനാവില്ല.തട്ടിക്കൂട്ടിയ സമാധാനത്തിന് ആയുസ്സില്ലെന്നും ശാശ്വതമായി അടിവരയിടുന്നതാവണമെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)