OVS - Latest NewsOVS-Kerala News

ദാരിദ്ര്യമില്ലായ്മ ദൈവീകാഭിലാഷവും സഭയുടെ കുളിർമ്മയും: ഗീവർഗീസ് മാർ കൂറിലോസ്.

തുമ്പമൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ലീബാദാസ സമൂഹത്തിന്റെ തുമ്പമൺ സെൻ്റ്.മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ അംഗങ്ങളുടെ കുടുംബ സംഗമം 2022 ജൂലൈ 5 ചൊവ്വാഴ്ച സ്ലീബാദാസ സമൂഹം അദ്ധ്യക്ഷൻ അഭി. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടന്നു.

ദാരിദ്ര്യമില്ലായ്മ ദൈവത്തിന്റെ അഭിലാഷവും സഭയുടെ കുളിർമ്മയും ആണെന്നും അപ്രകാരം സഭയുടെ ദൗത്യം സഹജീവികളോടുള്ള കരുതലിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത ത്യാഗി ആയിരുന്നു ഭാഗ്യ സ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നും ഈ ദർശനം നാം ഉൾക്കൊണ്ട് ദൈവീക പ്രകാശമുള്ളവരാകണമെന്നും അഭി. തിരുമേനി അനുഗ്രഹ സന്ദേശത്തിൽ അറിയിച്ചു.

ഇടവക സഹവികാരി ഫാ. സി. കെ. തോമസ് സദസിന് സ്വാഗതം ആശംസിച്ചു. സ്ലീബാ ദാസ സമൂഹം ജനറൽ സെക്രട്ടറി ഫാ. സോമു. കെ. ശാമുവേൽ പ്രക്കാനം, ശ്രീ. ജെ. ഉണ്ണൂണ്ണി എന്നിവർ ആശംസകൾ നേർന്നു. ശ്രീ. പോൾ സ്ട്രോബ് സംഗീതം ആലപിച്ചു. പ്രസ്ഥാനം സഹകാരി ശ്രീ. ചാക്കോ പോളിന്റെ കൃതജ്ഞതയ്ക്കു ശേഷം അഭി. തിരുമേനിയുടെ ആശിർവാദത്തോടെ കുടുംബ സംഗമം സമാപിച്ചു.