OVS - Latest NewsOVS-Kerala News

കണ്യാട്ടുനിരപ്പ് പള്ളിയില്‍ പ്രധാന പെരുന്നാളിന് കൊടിയേറി

മലങ്കര സഭയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ദേവാലയം,പ്രതികൂല സാഹചര്യങ്ങിളിലും സ്തുതി ചൊവ്വാക്കപ്പെട്ട സത്യ വിശ്വാസത്തില്‍ ഉറച്ച ഇടവക   
നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി അംഗീകരിച്ച 1934 - ലെ സഭാ ഭരണഘടന കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് പള്ളിക്കും ബാധകമാണെന്ന വിധിയെത്തുര്‍ന്ന് അവകാശികളായ ഓര്‍ത്തഡോക്സ് സഭയ്ക്ക് തിരിച്ചുകിട്ടി 15 വര്‍ഷത്തിലധികമായി പരിശുദ്ധ സഭയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സഭയുടെ ദേവാലയമാണിത്

ചോറ്റാനിക്കര(കൊച്ചി) : കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക് സ് പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും ഇടവകയുടെ കാവല്‍പിതാവുമായ മാര്‍ യുഹാനോന്‍ മാംദോനോയുടെ ഓര്‍മ്മയും സംയുക്തമായി സെപ്റ്റംബര്‍ 10,11 തീയതികളിലായി കൊണ്ടാടുന്നു.പെരുന്നാളിന് തുടക്കംകുറിച്ചു വികാരി ഫാ.ജോണ്‍ മൂലമറ്റം കൊടിയേറ്റി.

സെപ്റ്റംബര്‍ 10 ശനിയാഴ്ച – രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന,7.30ന് വി.കുര്‍ബാന,വൈകീട്ട് 7ന് സന്ധ്യാ പ്രാര്‍ത്ഥന,പ്രസംഗം,പ്രദക്ഷിണം,ആശീര്‍വാദം ,നേര്‍ച്ചസന്ധ്യ.

സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച – രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന,8.30ന് കുര്‍ബാന,പ്രദക്ഷിണം,ആശീര്‍വാദം,നേര്‍ച്ചസന്ധ്യ കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കും.