OVS - Latest NewsOVS-Kerala News

തിരഞ്ഞെടുപ്പ്  : നയ സൂചനയുമായി  ഓർത്തഡോക്സ്‌ സഭ

കോട്ടയം : ഓർത്തഡോക്സ്‌ സഭ ലോക് സഭ തിരഞ്ഞെടുപ്പിൽ നയം സൂചിപ്പിച്ചു .പരിശുദ്ധ സഭ ഔദ്യോഗികമായി ഒരു പാർട്ടിയേയും പിന്തുണയ്ക്കില്ല. സഭാമക്കൾ പ്രബുക്തരാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയമെന്ന് സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ.എം ഒ ജോൺ. വീണ ജോർജ് സഭയുടെ സ്ഥാനാർത്ഥിയല്ല. പള്ളിത്തർക്കങ്ങൾ പ്രതിഫലിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓദ്യോഗികമായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സഭ ഒരു രാഷ്ട്രിയ പാർട്ടിയേയും പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യില്ല. പത്തനംതിട്ടയിലെന്നല്ല എല്ലാ മണ്ഡലത്തിലും സഭയ്ക്ക് ഒരു നിലപാടു മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.തുടർച്ചയായുള്ള കോടതി വിധികൾ നടപ്പിലാക്കി തരാതിരിക്കുന്ന നീതിനിഷേധം സഭാമക്കൾ ഗൗരവമായി കാണും. നീതിനിഷേധത്തിലും പോലീസിന്റ പക്ഷപാതപരമായ പെരുമാറ്റത്തിലും സഭാമക്കളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സുപ്രീംകോടതി വിധിയെന്നത് രാജ്യത്തെ നിയമമാണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഭരണകർത്താ ക്കൾക്കുണ്ട്.ഏത് മുന്നണി ആയാലും അക്കാര്യത്തിൽ രാഷ്ട്രീയം ഇല്ല. ഒരു കേസിൽ കോടതി വിധി നടപ്പിലാക്കുന്നത് പ്രതിയുടെ സൗകര്യവും സമ്മതവും അനുസരിച്ചല്ലല്ലോ? അങ്ങനെയെങ്കിൽ രാജ്യത്തെ ജുഡീഷ്യൽ സംവിധാനം തകർന്നുപോകും – ബിജു ഉമ്മൻ പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ആരെയും പ്രത്യേകിച്ച് പിന്തുക്കുന്നില്ലെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ.ഡോ.ജോൺസ് അബ്രഹാം കോനാട്ട്.ഒരു മുന്നണിയോടും അനുകൂലമായ നയം പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിൽ മത്സരിക്കുന്ന വീണാ ജോർജ് സഭാംഗമാണന്നല്ലാതെ അവർ സഭ പറഞ്ഞിട്ട് മത്സരിക്കുന്നതല്ല. ഇക്കാര്യം അവരും വ്യക്തമാക്കിയിട്ടുള്ളതാണ്. യുഡിഎഫ് സ്ഥാനാർത്ഥികൾ കൂടി ആയിക്കഴിഞ്ഞാൽ ചിലപ്പോൾ നിലപാടുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ  സഭാംഗങ്ങൾ വികാരം ഉൾക്കൊണ്ട് സ്വയം നിലപാട് സ്വീകരിക്കുകയായിരുന്നു. അനുകൂലമായ കോടതി വിധികൾ ഉള്ളപ്പോഴും ഞങ്ങൾക്ക് പള്ളികളിൽ കയറാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഞങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നത് തടയാൻ അനധികൃതമായി അവിടെ തങ്ങുന്നവരെ ഇറക്കിവിടാൻ അധികൃതർ ശ്രമിക്കുന്നില്ല. ഇക്കാര്യം സർക്കാരിനോട് പലതവണ പറഞ്ഞിട്ടും സർക്കാർ കണ്ണടച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സഭാംഗങ്ങൾക്ക് ദുഃഖവും രൂക്ഷമായ പ്രതിഷേധവും ഉണ്ട്.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് തടസം നിൽക്കുന്നവരെ പിന്തുണയ്ക്കുന്നത് അംഗീകരിക്കില്ല. ഇക്കാര്യത്തിൽ കുറച്ചെങ്കിലും അനുകൂലമായി പ്രതികരിച്ചത് ബിജെപിയിലെ ശ്രീധരൻ പിള്ള മാത്രമാണ്. അത് ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ അതിനെ പിന്തുണയായി കാണേണ്ടതില്ലെന്നും ഓർത്തഡോക്സ് സഭാ വക്താവ് പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ