OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുവജന വാരാഘോഷത്തിന് തുടക്കമായി

കുമ്പഴ : സമൂഹത്തിൽ ദുരിതങ്ങൾ ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ശ്രദ്ധേയമായ കൈത്താങ്ങാലാകുവാൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് സാധിച്ചുണ്ടെന്ന് ആന്റോ ആന്റണി എം. പി അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലകളിൽ ഉദാത്തവും ശ്ലാഘനീയവുമായ മാതൃകയാണ് യുവജനങ്ങൾ നടത്തുന്നത് അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുവജന വാരാഘോഷത്തിൻ്റെ കേന്ദ്ര തല ഉദ്ഘാടനം കുമ്പഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ വെച്ച് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പ്രസിഡൻ്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. വർഗീസ് ടി.വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, കേന്ദ്ര ട്രഷറാർ ജോജി പി.തോമസ്, വികാരി ഫാ. ജോൺ ഫിലിപ്പോസ്, കേന്ദ്ര സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, സോഹിൽ വി. സൈമൺ, ബേസിൽ ജോൺ, തുമ്പമൺ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബിജു തോമസ്, ഫാ. ജോൺസൺ കല്ലിട്ടത്തിൽ, ഫിലിപ്പോസ് റമ്പാൻ, ഫാ. പി. വൈ ജസൻ, തുമ്പമൺ ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ജു എം.ജെ, ഫാ. ജോബ് സാം. മാത്യൂ, ഫാ.ജോർജ് പ്രസാദ്, ഫാ. ലൈജു മാത്യൂ, ഫാ. ബിജു മാത്യു, ഫാ. ജിജി സാമുവൽ, ഫിന്നി മുള്ളന്നിക്കാട്, ജോസ് മത്തായി, റെജി ജോൺ, ലിജിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ 40- മാം ഓർമ്മദിനം അഖില മലങ്കര അടിസ്ഥാനത്തിൽ ജീവകാരുണ്യ ദിനം ആയി ആചരിച്ചു. വിവിധ പ്രദേശങ്ങളിൽ ആതുരാലയങ്ങളിൽ ഭക്ഷണവും കിറ്റുകളും വിതരണം ചെയ്തു.

അഞ്ച് ലിറ്റർ ഓക്സിജൻ ഉല്പദിപ്പിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ ആൻ്റോ ആൻ്റണി എം. പി യുവജന പ്രസ്ഥാനത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നൽകുവാൻ ദുബായ് സെൻ്റ് തോമസ് യുവജന പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം മാസ്ക് യുവജനവാരാഘോഷത്തിൻ്റെ ഒരാഴ്ച കാലയളവിൽ വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികളുമായി സഹകരിച്ച് മാസ്ക്കുകൾ വിതരണം ചെയ്യും.

ഫാ. അജി കെ. തോമസ്

ജനറൽ സെക്രട്ടറി