OVS - Latest NewsOVS-Kerala News

ചരമ ദ്വിശതാബ്‌ദി സമാപനം:എത്യോപ്യൻ പാത്രിയർക്കീസ് മുഖ്യാഥിതി

കോട്ടയം:- പഴയസെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ   ദ്വിശതാബ്ധി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ മത്ഥിയാസ് മുഖ്യാഥിതി ആയി പങ്കെടുക്കും . എപ്പിസ്‌കോപ്പൽ സുന്നഹദോസ് യോഗം നവംബർ 21 മുതൽ 23 വരെ നടക്കുന്ന വിവിധ പരിപാടികൾക്ക് അംഗീകാരം നൽകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യൂസ്   മാർ സേവേറിയോസ് തിരുമേനി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പൽ  പുതുക്കിപ്പണിയാൻ തീരുമാനിച്ചു. സഖറിയാ മാർ അന്തോണിയോസ്, ഡോ. തോമസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ക്ളിമ്മീസ് , ഗീവര്ഗീസ് മാർ കൂറിലോസ് എന്നിവർ ധ്യാനം നയിച്ചു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖറിയാസ് മാർ നിക്കോളാവോസ് തിരുമേനിയെ യോഗം അഭിനന്ദിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, ദോ. യൂഹാനോൻ മാർ ദിയസ്കോറോസ്, കുര്യാക്കോസ് മാർ ക്ളിമ്മീസ്, ഡോ. ഗീവര്ഗീസ്‌ മാർ യൂലിയോസ്‌,  ഫാ.ഡോ. ഓ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ.എബ്രഹാം തോമസ് , ഫാ. എം.സി. കുര്യാക്കോസ്,ഫാ. എം. സി. പൗലോസ് എന്നിവർ വിവിധ റിപോർട്ടുകൾ അവതരിപ്പിച്ചു.